ഹൈദരാബാദ്: റാമോജി റാവുവിന്‍റെ 88-ാം ജന്മദിനത്തിൽ റാമോജി ഗ്രൂപ്പ് പുതിയ സബല മില്ലറ്റ്സ് 'ഭാരത് കാ സൂപ്പർ ഫുഡ്' പുറത്തിറക്കി. വിത്തുകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് 'മില്ലറ്റ്‌സ് ഫുഡ്' എന്ന് അറിയപ്പെടുന്നത്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയുള്ള പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സബല പുതിയ മില്ലറ്റ്സ് ഫുഡ് പുറത്തിറക്കിയതെന്ന് ലോഞ്ചിങ് വേളയിൽ സബല മില്ലറ്റ്സ് ഡയറക്‌ടര്‍ സഹരി ചെറുകുരി വ്യക്തമാക്കി.
റാമോജി റാവുവിന്‍റെ ജന്മവാർഷിക ദിനത്തിൽ 'ആരോഗ്യകരമായ ഒരു രാജ്യം' എന്ന അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ പോഷകസമൃദ്ധമായ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സഹരി ചെറുകുരി പറഞ്ഞു.
ഭക്ഷണ ഉപഭോഗ രീതികളില്‍ വളരെ നല്ല മാറ്റം കൊണ്ടുവരാനും സമീകൃത പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിരമായ ഭാവിയെ നയിക്കുന്നതിനും വേണ്ടിയുള്ള ഒരു ബ്രാൻഡായിരിക്കും സബല എന്നും അവര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പ് വരുത്താനും ജീവിതശൈലിയില്‍ നല്ല മാറ്റം കൊണ്ടുവരാനും പോഷക സമൃദ്ധമായ ഈ ഉല്‍പ്പന്നങ്ങള്‍ സഹായിക്കുമെന്നും സബല മില്ലറ്റ്സ് ഡയറക്‌ടര്‍ സഹരി ചെറുകുരി പറഞ്ഞു.
'ആരോഗ്യം ഉറപ്പ്', ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തുന്നത് 5 ഉല്‍പ്പന്നങ്ങള്‍
ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 45 ഉല്‍പ്പന്നങ്ങളാണ് സബല പുറത്തിറക്കുന്നത്. കിച്ചടി മുതല്‍ ബിസ്‌ക്കറ്റ്, ചോക്ലേറ്റുകള്‍, മഞ്ചുകള്‍ ഉള്‍പ്പെടെ വിവിധ രീതികളിലായി സബല പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഇന്ത്യയിലുടനീളം ലഭ്യമാക്കും. 'വിശ്വാസം, ഗുണമേന്മ, മികവ്' എന്ന റാമോജി റാവുവിന്‍റെ കാഴ്‌ചപ്പാടുകളും മൂല്യങ്ങളും ഉറപ്പുവരുത്തിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉയർന്ന ഗുണമേന്മയുള്ള, പ്രകൃതിദത്തമായി ലഭിക്കുന്ന ചേരുവകൾ ഉള്‍പ്പെടുത്തിയാണ് സബല പ്രൊഡക്‌റ്റ്സ് പുറത്തിറക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക