കേരളം

kerala

ETV Bharat / bharat

അധ്യാത്മ രാമായണം പതിനേഴാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - Ramayanam Day 17 th day - RAMAYANAM DAY 17 TH DAY

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANAM  അധ്യാത്മ രാമായണം  CROWNING OF SUGREEVA  METHODS OF PROPER WORSHIP
അധ്യാത്മ രാമായണം പതിനേഴാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 6:09 AM IST

ധര്‍മ്മം, നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള കാലാതിവര്‍ത്തിയായ പാഠങ്ങള്‍ പകര്‍ന്ന് കൊണ്ട് ആധുനിക കാലത്തും അതിശക്തമായ ഇതിഹാസമായി നിലകൊള്ളുകയാണ് രാമായണം. നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ നമ്മില്‍ അങ്കുരിപ്പിക്കാനും ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം നമ്മെ മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും നമ്മെ ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും പഠിപ്പിക്കുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിലെ സുഗ്രീവ രാജ്യാഭിഷേകം മുതല്‍ സുഗ്രീവന്‍ രാമസന്നിധിയില്‍ വരെയുള്ള ഭാഗമാണ് ഇന്ന് പാരായണം ചെയ്യേണ്ടത്.

സമകാലിക ലോകത്തും ഏറെ പ്രസക്തമായ പൗരാണിക ഭാരത സാഹിത്യ സൃഷ്‌ടിയായ ഇതിഹാസമാണ് രാമായണം. കര്‍മ്മം, ധര്‍മ്മം, ഭക്തി, സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള ലയനം തുടങ്ങിയ കാലാതിവര്‍ത്തിയായ പല പാഠങ്ങളും രാമായണം നമുക്ക് പകര്‍ന്ന് തരുന്നു. ആധുനിക കാലത്തെ സങ്കീര്‍ണമായ സാമൂഹ്യ ധാര്‍മ്മിക ഭൂമികയില്‍ രാമായണം നമുക്ക് ധാര്‍മ്മിക ജീവിതത്തിനും ആത്മീയ ജ്ഞാനത്തിനും വ്യക്തികളെ കൂടുതല്‍ സന്തുലിതമായ സഹവര്‍ത്തിത്വത്തോടെ ജീവിക്കാനുമുള്ള വഴികാട്ടുന്നു.

സുഗ്രീവന്‍റെ രാജ്യാഭിഷേകം

സുഗ്രീവന്‍ ബാലിയുടെ സംസ്‌കാര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. രാമന്‍ പിന്നീട് അദ്ദേഹത്തെ കിഷ്‌കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യുന്നു. ചതുര്‍മാസം കഴിഞ്ഞ ശേഷം സീതാന്വേഷണം ആരംഭിക്കണമെന്ന് സുഗ്രീവനോട് നിര്‍ദ്ദേശിക്കുന്നു. വാഗ്‌ദാനങ്ങള്‍ മറക്കരുതെന്നും ആവശ്യപ്പെടുന്നു. അധികാരത്തിലേറിയാലും ഒരാളുടെ വാഗ്‌ദാനപാലനത്തിന്‍റെയും കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെയും പ്രാധാന്യമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.

ക്രിയാമാര്‍ഗോപദേശം

രാമന്‍ ലക്ഷ്‌മണന് ആത്മീയ വളര്‍ച്ചയ്ക്കും അത് വഴി ശാശ്വത മോഷത്തിലേക്കുമുള്ള യഥാര്‍ഥ ആരാധന ക്രമങ്ങള്‍ വിശദീകരിച്ച് നല്‍കുന്നു. ഭക്തിയുടെ പ്രാധാന്യം, ശരിയായ ആചാരങ്ങള്‍, ആരാധനയ്ക്കുള്ള ശരിയായ മാനസികവസ്ഥ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആത്മീയ കാര്യങ്ങളില്‍ വേണ്ട യഥാര്‍ഥ ഭക്തിയും ശരിയായ സ്വഭാവഗുണങ്ങളും രാമന്‍ ലക്ഷ്‌മണനെ ഉപദേശിക്കുന്നു.

ഹനുമാന്‍ സുഗ്രീവ സംവാദം

സീതയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് രാമന് നല്‍കിയ വാഗ്‌ദാനത്തെക്കുറിച്ച് സുഗ്രീവനെ ഹനുമാന്‍ ഓര്‍മ്മിപ്പിക്കുന്നു. അധികാരം കിട്ടിയ ശേഷം എല്ലാം മറന്ന സുഗ്രീവനെ ഹനുമാന്‍ വിമര്‍ശിക്കുന്നു. സുഗ്രീവന്‍ തന്‍റെ തെറ്റ് മനസിലാക്കുന്നു. തുടര്‍ന്ന് വാനര സൈന്യത്തെ രാമനെ സഹായിക്കാന്‍ നിയോഗിക്കുന്നു. നാം നന്ദിയുള്ളവരായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. ഒരാളുടെ കടമകളുടെ ഉത്തരവാദിത്തങ്ങളും മറന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ശ്രീരാമന്‍റെ വിരഹതാപം

രാമന്‍ സീതയുടെ അസാന്നിധ്യമുണ്ടാക്കുന്ന അഗാധ ദുഃഖവും അക്ഷമയും പ്രകടിപ്പിക്കുന്നു. തുടര്‍ന്ന് ലക്ഷ്‌മണന്‍ സുഗ്രീവനോട് എതിരിടാന്‍ ഒരുങ്ങുന്നു. ധാര്‍മിക അനുകമ്പയും മനസിലാക്കലുമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്. ദൈവികര്‍ക്കും അഗാധമായ വൈകാരിക ദുഃഖങ്ങളുണ്ടാകാമെന്ന് ഈ ഭാഗം നമുക്ക് പറഞ്ഞു തരുന്നു.

ലക്ഷ്‌മണന്‍റെ പുറപ്പാട്

രാമന്‍റെ ദുഃഖത്തില്‍ അസ്വസ്ഥനാകുന്ന ലക്ഷ്‌മണന്‍ സുഗ്രീവനുമായി കൊമ്പുകോര്‍ക്കുന്നു. സീതന്വേഷണത്തെക്കുറിച്ച് മറന്ന സുഗ്രീവനെ അത് ഓര്‍മ്മിപ്പിക്കുന്നു. തന്‍റെ ദൗത്യം അടിയന്തരമായി നിര്‍വഹിക്കുമെന്നും തനിക്ക് രാമനോടുള്ള കൂറും സുഗ്രീവന്‍ വെളിപ്പെടുത്തുന്നു. കൂറിന്‍റെ പ്രാധാന്യവും ഒരാളുടെ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

സുഗ്രീവന്‍ രാമസന്നിധിയില്‍

സുഗ്രീവനും വാനരപ്പടയും രാമന്‍റെ സവിധത്തില്‍ എത്തുന്നു. തികഞ്ഞ എളിമയോടും വിനയത്തോടുമാണ് വരവ്. സീതന്വേഷണത്തിന് തന്‍റെ സഹായം അദ്ദേഹം ഉറപ്പ് നല്‍കുന്നു. രാമന്‍ സുഗ്രീവനെ ഊഷ്‌മളമായി സ്വീകരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്‍റെയും പരസ്‌പര ബഹുമാനത്തിന്‍റെയും മൂല്യങ്ങളാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. എളിമ, സത്യസന്ധത, പരസ്‌പര ബഹുമാനത്തിലൂന്നിയ സഖ്യത്തിന്‍റെ കരുത്ത് എന്നിവ ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

ABOUT THE AUTHOR

...view details