കേരളം

kerala

ETV Bharat / bharat

അയോധ്യയിലെ തിലകോത്സവം: സീതയുടെ നാട്ടില്‍ നിന്നും ഇത്തവണ സമ്മാനങ്ങളെത്തും - RAM TILAKOTSAV IN AYODHYA

ഇത്തവണത്തേത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയില്‍ ആദ്യമായി നടക്കുന്ന തിലകോത്സവമാണ്.

AYODHYA RAM TEMPLE  അയോധ്യ രാമക്ഷേത്രം  അയോധ്യ തിലകോത്സവം  LATEST NEWS IN MALAYALAM
Preparations on for Ram Tilakotsav in Ayodhya (ETV Bharat)

By ETV Bharat Kerala Team

Published : Nov 11, 2024, 2:13 PM IST

ലഖ്‌നൗ:അയോധ്യ രാമക്ഷേത്രത്തിലെ തിലകോത്സവം നവംബർ 18 ന് നടക്കും. ശ്രീരാമന്‍റെ നെറ്റിയിൽ തിലകം അല്ലെങ്കിൽ അടയാളപ്പെടുത്തല്‍ ആഘോഷിക്കുന്ന ഉത്സവമാണിത്. ആദ്യമായി സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്‌പൂരില്‍ നിന്നും സമ്മാനങ്ങൾ കൊണ്ടുവരുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിലകോത്സവത്തിനുണ്ട്.

103 വാഹനങ്ങളിലായി 251 തിലക്‌ധാരുക്കളാണ് ജനക്‌പൂർ ധാമിൽ നിന്ന് സമ്മാനങ്ങളുമായി എത്തുന്നത്. നവംബർ 16-ന് നേപ്പാളിൽ നിന്ന് പുറപ്പെടുന്ന 'തിലഖറസ്' നവംബർ 17-ന് അയോധ്യയിലെത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉത്സവം അയോധ്യയും ജനക്‌പൂരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ജാനകി ക്ഷേത്രത്തിന്‍റെ പിന്തുടര്‍ച്ചാവകാശി മഹന്ത് റാം റോഷൻ ദാസ് വൈഷ്‌ണവ് പറഞ്ഞു. ട്രക്കുകളിൽ 501 മരപ്പെട്ടികളിലായാണ് സമ്മാനങ്ങള്‍ അയോധ്യയിലേക്ക് അയക്കുന്നത്. പഴങ്ങൾ, പൂക്കൾ, മധുരപലഹാരങ്ങൾ, സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെട്ടതാണ് സമ്മാനപ്പെട്ടികള്‍.

കൂടാതെ വെള്ളി അമ്പും വില്ലും, നിരവധി സ്വര്‍ണാഭരണങ്ങള്‍, പ്രസിദ്ധമായ പേൾ ചൂർ ലഡ്ഡു, ഖാജ എന്നിവയ്ക്ക് പുറമെ മറ്റ് വസ്‌തുക്കളും ഉത്സവത്തോടനുബന്ധിച്ച് സമർപ്പിക്കുമെന്ന് പറയപ്പെടുന്നു. നേരത്തെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്തർ നിരവധി ഉപഹാരങ്ങൾ സമർപ്പിച്ചിരുന്നു.

ALSO READ: അയോധ്യ രാമക്ഷേത്രത്തിൽ ഇന്ദ്രജാല പ്രകടനം; അണിനിരന്നത് 200 മജീഷ്യന്മാർ

ആ സമയത്തും ജനക്‌പൂരിൽ നിന്ന് മൂന്ന് ട്രക്കുകളിലായി സമ്മാനങ്ങൾ എത്തിയിരുന്നു. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി നടക്കുന്ന തിലകോത്സവമാണിത്. അതിനിടെ, ശ്രീരാമന്‍റെയും സീതയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ജനക്‌പൂർ ധാമിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ ആറിന് പഞ്ചമി ദിനത്തിലാണ് രാമന്‍ -സീത വിവാഹം. ഈ ചടങ്ങും വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍.

ABOUT THE AUTHOR

...view details