കോലാർ : കർണാടക : അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠയ്‌ക്കായി എത്തിച്ച രാം ലല്ലയുടെ വിഗ്രഹം വളരെ അതിശയത്തോടെയാണ് എല്ലാവരും കണ്ടത് (Ram Lalla idol Ayodya Ram Temple ). ഒരുപാട് പ്രത്യേകതകളാണ് ഈ വിഗ്രഹത്തിന് ഉള്ളത്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഇന്ത്യയിലെ പ്രശസ്‌ത ശിൽപി അരുൺ അയോഗിരാജാണ് രാം ലല്ലയുടെ പ്രതിഷ്‌ഠാ വിഗ്രഹം (Ram Lalla idol) നിർമിച്ചിരിക്കുന്നത്.
രാം ലല്ലയുടെ വിഗ്രഹം നിർമിക്കാൻ ഉപയോഗിച്ചത് ശാസ്‌ത്രജ്ഞർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ കല്ലുകളാണ്. കോലാറിലെ കെ ജി എഫിലെ എൻ ഐ ആർ എം (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ് ) ആണ് രാമലല്ല വിഗ്രഹത്തിന്‍റെ നിർമാണഘട്ടത്തിൽ വേണ്ട എല്ലാ കാര്യങ്ങളിലും പ്രധാന പങ്കുവഹിച്ചത്.
എൻ ഐ ആർ എം ലെ ( National Institute of Rock Mechanics ) പ്രിൻസിപ്പൽ രാജൻ ബാബു വാണ് എല്ലാത്തിനും മുൻകൈ എടുത്തത്. ക്ഷേത്രത്തനിന്‍റെ ശിലാസ്ഥാപനം മുതൽ, ക്ഷേത്ര രൂപകൽപ്പനയ്‌ക്ക് ഉപയോഗിച്ച കല്ലുകൾ, തറയിലെ മനോഹരമായ കല്ലുകൾ, രാമലല്ല വിഗ്രഹംകൊത്തിയെടുക്കാൻ ഉപയെഗിച്ച കല്ല് ഇവയെല്ലാം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതും രാജൻ തന്നെ. വിവിധ സ്ഥപനങ്ങളുടെ ക്വാറികളിൽ പോയി കല്ലുകൾ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുത്തത്.