കേരളം

kerala

ETV Bharat / bharat

'ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടു'; അപലപിച്ച് രാമജന്മഭൂമി ട്രസ്റ്റ്

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെട്ടുവെന്ന് ശ്രീ രാമജന്മഭൂമി തീർഥക്ഷേത്രത്തിൻ്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്.

BANGLADESH PROTEST  BANGLADESH  ഹിന്ദുക്കൾക്കെതിരായ അതിക്രമം  ചമ്പത് റായ്
Champat Rai, General Secretary of Shri Ram Janmabhoomi Teerth Kshetra (ANI)

By ETV Bharat Kerala Team

Published : Dec 3, 2024, 8:25 PM IST

ലക്‌നൗ(അയോധ്യ):ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളില്‍ അപലപിച്ച് ശ്രീ രാമജന്മഭൂമി തീർഥക്ഷേത്രത്തിൻ്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെട്ടുവെന്നും ചമ്പത് റായ് വിമര്‍ശിച്ചു. ഇന്ത്യ ബംഗ്ലാദേശിനെ എല്ലാ വിധത്തിലും പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് ബംഗ്ലാദേശില്‍ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

ബംഗ്ലാദേശ് കലാപത്തില്‍ 10 ലക്ഷം പേർ കൊല്ലപ്പെട്ടു. അതിനാല്‍ തന്നെ ജനങ്ങൾക്ക് അവരുടെ ജോലിയും ബിസിനസുകളും വീടുകളും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറേണ്ടിവന്നു. ഇവിടെ അവരെ അഭയാർഥികളായി കണക്കാക്കിയിരുന്നുവെങ്കിലും അവര്‍ ഇവിടെ സ്ഥിരതാമസമാക്കുകയും ചെറിയ ബിസിനസുകളും തൊഴിലുകളും ആരംഭിക്കാൻ തുടങ്ങുകയും ചെയ്‌തുവെന്നും ചമ്പത് റായ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

1971ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ ഇന്ത്യ രാജ്യത്തെ പൂർണ്ണമായും പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയുണ്ട്. 1971 ൽ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് കലാപം നടത്തി. ഇന്ത്യ ബംഗ്ലാദേശിനെ വിവിധ രീതികളിൽ പിന്തുണച്ചു. 1971ന് ശേഷം 53 വർഷമായി, ഇപ്പോൾ ഹിന്ദുക്കളോട് അവര്‍ എങ്ങനെ പെരുമാറുന്നുവെന്ന് ടെലിവിഷനിലും പത്രങ്ങളില്‍ നിന്നും നമുക്ക് കാണാൻ കഴിയും.

ടിവിയുടെ മുന്നിൽ ഇരുന്നാല്‍ മിനിറ്റുകൾക്കുള്ളിൽ ഓഫ് ചെയ്യേണ്ട അവസ്ഥയാണ്. അതിക്രമങ്ങള്‍ അതിരുവിട്ടുകഴിഞ്ഞു. ലോകം മുഴുവൻ അത് കാണുന്നുണ്ട്. പ്രതിഷേധം അറിയിക്കാൻ മാത്രമാണ് ഇക്കാര്യത്തില്‍ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ജനങ്ങളെ അനീതിയിൽ നിന്ന് സംരക്ഷിക്കേണ്ട കടമയുണ്ട്. അത് നിർവഹിക്കുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയൽരാജ്യത്ത് വിവിധ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യ വിസ നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്. ഹിന്ദു നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ അറസ്റ്റിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു.

Read More: ലഖ്‌നൗ എയർപോർട്ടില്‍ പാഴ്‌സല്‍ പരിശോധിക്കുന്നതിനിടെ ഭ്രൂണം കണ്ടെത്തി; ഏജന്‍റ് കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details