ജോധ്പൂർ: 22 കാരനായ എംസിഎ വിദ്യാർഥിയെ തട്ടികൊണ്ട് പോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. പണം നൽകാതെ വന്നപ്പോൾ മൂത്രമൊഴിച്ച് കുടിപ്പിക്കുകയും നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു, ആളൊഴിഞ്ഞ സ്ഥലത്ത് ഓടിച്ചിട്ട് ബെൽറ്റ് കൊണ്ട് മർദിക്കുകയും ആകാശത്തേക്ക് വെടിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിൽ പറയുന്നു. പണമില്ലെന്ന് വിദ്യാർഥി ആവർത്തിച്ച് പറഞ്ഞതോടെ വീട്ടിലെത്തിച്ച് പണം ക്രമീകരിക്കണമെന്ന് ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു.
ആധാർ കാർഡിൻ്റെ ഫോട്ടോ എടുത്ത് പരാതി നൽകരുതെന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്. പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നും ഇവർ പറഞ്ഞു. പിന്നീട് വിവരമറിഞ്ഞ യുവാവിൻ്റെ ഭാര്യാ സഹോദരൻ ആണ് കേസ് നൽകിയത്. വക്കീൽ മോദി, അഷ്‌ഫാഖ്, വാജിദ് ഖാൻ, സൗദ് എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് വിദ്യാർഥി പറയുന്നതിങ്ങനെ
തട്ടികൊണ്ട് പോയ സംഘത്തിലെ പ്രധാനിയായ വക്കിൽ മോദി എന്ന യുവാവുമായി ഒരു വർഷമായി സൗഹൃദമുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു. ലച്ചു കോളജിൽ എംസിഎ പഠിക്കുന്ന യുവാവ് ജോധ്പൂരിൽ ഭാര്യാ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഒക്‌ടോബർ 11 ന് വൈകുന്നേരം 6 മണിയോടെ കോച്ചിംഗിന് പോകുന്നതിനായി ഫ്ലാറ്റിന് താഴെ നിൽക്കുമ്പോൾ ഒരു കാർ സമീപത്ത് നിർത്തി. ഇതിൽ വക്കിൽ മോദി എന്നയാൾ പിൻസീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. കാറോടിച്ചിരുന്ന വാജിദ് തന്നോട് അകത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ മോദി ബലമായി കഴുത്തിൽ പിടിച്ച് കാറിൽ ഇരുത്തി. അഷ്‌ഫാഖും കാറിൽ ഇരിക്കുകയായിരുന്നു. കാറിൽ വെച്ച് മൂവരും ചേർന്ന് മർദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക