ന്യൂഡൽഹി :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഭരണഘടനയുടെ പകർപ്പുമായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. റായ്ബറേലിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തത്.
18-ാം ലോക്‌സഭയുടെ ഉദ്ഘാടന സമ്മേളന ദിനമായ തിങ്കളാഴ്‌ച (ജൂണ്‍ 24) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 262 എംപിമാർ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ് രാഹുൽ ഗാന്ധി അടക്കമുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങ് വേദിക്ക് സമീപമെത്തിയപ്പോൾ രാഹുൽ ഗാന്ധി ഭരണഘടനയുടെ പകർപ്പ് പ്രദർശിപ്പിച്ചു.