ഹൈദരാബാദ്: ചാരിത്ര്യ ശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉറങ്ങിക്കിടന്ന ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. 21 കാരിയായ യുവതി ഏഴ് മാസം ഗര്‍ഭിണി ആയിരുന്നു. കൊലപാതകത്തിനിടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭ്രൂണം പുറത്തുവന്നിരുന്നു. ഹൈദരാബാദിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയെ ഈ കൊലപാതകം നടന്നത്.
കൊലപാതകത്തിനുശേഷം തീപിടിച്ച് ഉണ്ടായ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ യുവാവ് പാചക വാതക സിലിണ്ടര്‍ തുറന്ന് വച്ച ശേഷം വീടിന് തീകൊളുത്തി. എന്നാൽ മരിച്ച യുവതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനിടെ ഇന്നലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി കുഷെയ്‌ഗുഡ പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവതിയുടെ ചാരിത്ര്യത്തില്‍ സംശയിച്ച 21കാരനായ ഭര്‍ത്താവ് നിരന്തരം ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഇവര്‍ 2022 ലാണ് വിവാഹിതരായത്. തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും കുറച്ച് നാള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഒരു വാടക വീട്ടില്‍ വീണ്ടും ഒന്നിച്ച് കഴിയാന്‍ തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
Also Read: തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്തിനെ തെരഞ്ഞ് പൊലീസ്