ഹൈദരാബാദ്: തെലങ്കാനയിലെ വിനോദ സസഞ്ചാരികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്‌ത് കേരള ടൂറിസം. ഇതിനായി കേരള സര്‍ക്കാന്‍ വേനൽക്കാല അവധിക്കാല പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് കേരള ടൂറിസം വകുപ്പ് ചീഫ് ഓഫീസർ കെ ആർ സജീവ് പറഞ്ഞു. ഹൈദരാബാദിലെ താജ് ഡെക്കാനിൽ നടന്ന ടൂറിസം സമ്മേളനത്തിലാണ് കെ ആര്‍ സജീവിന്‍റെ പരാമര്‍ശം.
സമ്മേളനത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം പ്രമോട്ടർമാർ പങ്കെടുത്തിരുന്നു. ടൂറിസം മേഖലയ്ക്ക് കേരള സർക്കാരിന്‍റെ നല്‍കുന്ന പ്രോത്സാഹനങ്ങളും മുൻഗണനകളും ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെലങ്കാനയെ കേരളം ഊഷ്‌മളമായി സ്വാഗതം ചെയ്യുന്നുവെന്നും കെ ആര്‍ സജീവ് പറഞ്ഞു. ബേക്കൽ, വയനാട്, കോഴിക്കോട് തുടങ്ങിയ പ്രധാന ആകർഷണങ്ങൾ സന്ദർശകരുടെ യാത്രാനുഭവങ്ങള്‍ ഇരട്ടിയാക്കും. തലസ്ഥാനമായ തിരുവനന്തപുരത്ത് ഫെബ്രുവരി 15 മുതൽ 21 വരെ സാംസ്‌കാരിക പരിപാടികൾ നടക്കും. കനകക്കുന്ന് കൊട്ടാരത്തിൽ കേരള സർക്കാർ നിശാഗന്ധി നൃത്തോത്സവവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഹിനിയാട്ടം, കഥക്, കുച്ചിപ്പുടി, ഭരതനാട്യം, മണിപ്പൂരി തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രശസ്‌ത നർത്തകർ ഈ വേദിയില്‍ അവതരിപ്പിക്കുമെന്ന് സജീവ് അറിയിച്ചു. കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികരുടെ മനംമയക്കുന്ന പ്രകടനങ്ങളാകും ഇവയെന്നും അദ്ദേഹം ഉറപ്പു നല്‍കി.
കോവിഡിന് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും വിനോദ സഞ്ചാരികളുടെ ഒഴുക്ക് പഴയതുപോലെ തുടരുകയാണെന്നും കെ ആര്‍ സജീവ് പറഞ്ഞു.