കേരളം

kerala

ETV Bharat / bharat

'മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എന്‍റെ ഉറപ്പ്', വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി - RAHUL GANDHI CRITICIZES MODI

മോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഓരോ ദിവസവും ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്ന് 'സംവിധാൻ രക്ഷക് അഭിയാനെ' അഭിസംബോധന ചെയ്‌തുകൊണ്ട് പാർലമെന്‍റില്‍ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു

RAHUL GANDHI MODI  INDIAN CONSTITUTION  BJP CONGRESS  രാഹുല്‍ ഗാന്ധി മോദി
PM Modi and Rahul Gandhi (File Photo) (ANI)

By ETV Bharat Kerala Team

Published : Nov 26, 2024, 4:52 PM IST

ന്യൂഡല്‍ഹി:ഭരണഘടനാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഓരോ ദിവസവും ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്ന് 'സംവിധാൻ രക്ഷക് അഭിയാനെ' അഭിസംബോധന ചെയ്‌തുകൊണ്ട് പാർലമെന്‍റില്‍ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് മോദിക്കെതിരെ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. മോദി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾ പാലിക്കുന്നില്ല. ദലിതർ, ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കെതിരായ സാമൂഹിക പ്രതിബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ആർഎസ്എസിനൊപ്പം ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രി മോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് താൻ ഉറപ്പുനൽകുന്നു, ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്ന കാര്യങ്ങൾ ചെയ്യില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന വെറുമൊരു പുസ്‌തകമല്ല, ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സത്യത്തിന്‍റെയും അഹിംസയുടെയും ഇന്ത്യയുടെയും ധാർമികത ഉൾക്കൊള്ളുന്ന ഒന്നാണ്, ഭരണഘടന ഒരിക്കലും അക്രമണത്തെ അനുവദിക്കുന്നില്ല, അത് അഹിംസയുടെ പാത കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദലിതരുടെയും ആദിവാസികളുടെയും ഒബിസികളുടെയും പുരോഗതി തടയുന്നതിന് വേണ്ടിയുള്ള ഒരു മതിൽ ബിജെപിയും ആർഎസ്എസും ശക്തിപ്പെടുത്തുകയാണ്. തങ്ങളുടെ സർക്കാർ ഈ മതിലിനെ ദുർബലപ്പെടുത്തുക മാത്രമല്ല, അത് തകർക്കുകയും ചെയ്യും. ഭരണഘടന നീതിയുടെ ഉപകരണമാണ്. അതിന്‍റെ മൂല്യങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരെയാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി സംഭാല്‍ സന്ദര്‍ശിക്കും

സംഭാലിലെ ഷാഹി മസ്‌ജിദില്‍ സര്‍വേയ്‌ക്കിടെ സംഘര്‍ഷമുണ്ടാകുകയും 4 പേര്‍ കൊല്ലപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിക്കാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി. പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാഹുല്‍ ഗാന്ധിയെ സ്ഥലം സന്ദര്‍ശിക്കാൻ അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോൺഗ്രസ് എംപി രാജീവ് ശുക്ല പറഞ്ഞു. നവംബർ 30 വരെ ഈ മേഖലയിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരുന്നു.

'രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയുടെ ഒരു പ്രതിനിധി സംഘവും സംഭാലിലേക്ക് പുറപ്പെട്ടു,' എന്ന് ശുക്ല ദേശീയ മാധ്യമത്തോട് പറഞ്ഞു. സംഭാൽ അക്രമത്തിൽ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച രാഹുൽ, സർക്കാരിന്‍റെ നടപടികൾ ഭിന്നത വർധിപ്പിക്കുകയും ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ വിവേചനം വളർത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചു.

Read Also:സംഭാല്‍ സംഘര്‍ഷം: നഗരാതിര്‍ത്തി അടച്ചു, പുറത്തുനിന്നുള്ളവര്‍ക്ക് വിലക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാഭരണകൂടം

ABOUT THE AUTHOR

...view details