ന്യൂഡല്‍ഹി: യഥാര്‍ത്ഥ സമത്വം നിലവില്‍ വരണമെങ്കില്‍ പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും കൂടുതല്‍ വനിതാ പങ്കാളിത്തമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിയമനിര്‍മാണ സഭകളിലെ നേതൃത്വ നിരകളിലെ അസമത്വം ചൂണ്ടിക്കാട്ടി ആയിരുന്നു രാഹുലിന്‍റെ പ്രസ്‌താവന. കോണ്‍ഗ്രസിന്‍റെ 'ശക്തി അഭിയാന്‍' പദ്ധതിയിൽ എല്ലാ സ്‌ത്രീകളും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. രാഷ്‌ട്രീയത്തില്‍ വനിതകളുടെ താൽപര്യത്തിനായി തുല്യയിടം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
'നമ്മുടെ സമൂഹത്തിലും രാഷ്‌ട്രീയത്തിലും വനിതകള്‍ സുപ്രധാനമായ ശക്തിയാണ്. പക്ഷേ ഇപ്പോഴും നേതൃനിരയില്‍ അസമത്വം നിലവിലുണ്ട്. യഥാര്‍ത്ഥ സമത്വത്തിനായി കൂടുതല്‍ കൂടുതല്‍ വനിതകളുടെ പങ്കാളിത്തം ഇത്തരം ഇടങ്ങളില്‍ ആവശ്യമാണ്' എന്നും രാഹുൽ പറഞ്ഞു. ഹിന്ദിയില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
താഴെത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ സ്‌ത്രീപങ്കാളിത്തം അത്യന്താപേക്ഷിതമാണ്. നമുക്ക് ഈ മാറ്റത്തില്‍ പങ്കാളികളാകാം. ഗ്രാമങ്ങളില്‍ നിന്ന് ദേശത്തിലേക്ക് എമ്മ് കുറിച്ച രാഹുൽ ശക്തി അഭിയാനില്‍ ചേരാനുള്ള ലിങ്കും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.