ഗുവാഹത്തി :ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ച അപരന്‍റെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. യാത്രയില്‍ രാഹുല്‍ അപരനെ ഉപയോഗിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ഹിമന്ത ഉയര്‍ത്തിയത്( Bharath Jodo Nyay Yatra). ബസില്‍ ഇരുന്ന് ജനങ്ങളെ നോക്കി കൈവീശിക്കാട്ടിയത് യഥാര്‍ത്ഥത്തില്‍ രാഹുല്‍ അല്ലെന്നാണ് ഹിമന്തയുടെ ആരോപണം.
താനിത് വെറുതെ പറയുന്നതല്ലെന്നും അപരന്‍റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കാനും ഹിമന്ത പറഞ്ഞു. സോനിത്പൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയപ്പോഴായിരുന്നു ഈ പ്രതികരണം(Rahul Gandhi double body).
താന്‍ ഇന്നും നാളെയും ദിബ്രുഗഡിലാണ് ഉള്ളത്. അടുത്ത ദിവസം താന്‍ ഗുവാഹത്തിയിലെത്തും. തിരിച്ചെത്തിയാലുടന്‍ രാഹുലിന്‍റെ അപരന്‍റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തമെന്നും ഹിമന്ത പറഞ്ഞു(Himantha Biswa Sarma). മണിപ്പൂരില്‍ നിന്ന് മഹാരാഷ്ട്രയിലേക്കാണ് രാഹുലിന്‍റെ ന്യായ് യാത്ര.
ജനുവരി പതിനെട്ട് മുതല്‍ 25വരെയാണ് അസമില്‍ പര്യടനം നടന്നത്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് യാത്രയില്‍ രാഹുല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ യാത്രയിലുടനീളം പ്രശ്നങ്ങളുണ്ടാക്കി ബിജെപി തങ്ങളുടെ യാത്ര മുടക്കാന്‍ ശ്രമിച്ചു. ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഗുവാഹത്തി നഗരത്തിന്‍റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ നഗരത്തിലേക്ക് കടക്കുന്നത് തടയാന്‍ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നശിപ്പിച്ചതോടെ പോരാട്ടം പുതിയതലത്തിലേക്ക് കടന്നു.