കേരളം

kerala

ETV Bharat / bharat

'ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ ഉപകരണമാണ് നരേന്ദ്രമോദി': രാഹുൽ ഗാന്ധി - Rahul Gandhi criticized modi - RAHUL GANDHI CRITICIZED MODI

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമർശിച്ച് രാഹുൽ ഗാന്ധി. ഭരണഘടനയെ തകർക്കുക എന്നതാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

RAHUL GANDHI  LOK SABHA ELECTION 2024  PM NARENDRA MODI  CONGRESS
ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ ഉപകരണമാണ് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി

By ETV Bharat Kerala Team

Published : Apr 16, 2024, 1:09 PM IST

വയനാട്: ആർഎസ്എസും ബിജെപിയും ഇന്ത്യൻ ഭരണഘടനയെ തകർക്കാനും ഭരണഘടന മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും, എന്നാൽ കോൺഗ്രസ് പാർട്ടിയും ഇന്ത്യൻ സഖ്യവും ഭരണഘടനയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ 5 - 6 വ്യവസായികളുടെ ഉപകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ വ്യതിചലിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.

നരേന്ദ്രമോദി കടലിന് താഴെ പൂജ ചെയ്യുന്നത് നിങ്ങൾക്ക് കാണാനാകും. ചിലപ്പോൾ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ ഒളിമ്പിക്‌സ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പറയും. മറ്റൊരിക്കൽ നമ്മളിൽ ഒരാളെ ചന്ദ്രനിലേക്ക് അയക്കാൻ പോകുന്നുവെന്നും അദ്ദേഹം പറയും. എന്നാല്‍, പ്രധാനമന്ത്രി ഒരിക്കലും രാജ്യത്തെ തൊഴിലില്ലായ്‌മയെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ സംസാരിക്കുന്നില്ല.

രാജ്യത്തെ അതിസമ്പന്നരെ സംരക്ഷിക്കുകയും അവരുടെ ബാങ്ക് വായ്‌പകൾക്ക് ഇളവ് നൽകുകയാണ് മോദി ചെയ്യുന്നത്. ഇന്ത്യയിലെ വ്യവസായികളിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ ബിജെപി തട്ടിയെടുത്തിട്ടുണ്ടെന്നും, ഇന്നലെ മോദി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്‍റെ മുഖത്തിലൂടെ ഏറ്റവും വലിയ അഴിമതിയെ പ്രതിരോധിക്കാൻ ശ്രമിച്ചുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ALSO READ : 'ഇലക്‌ടറൽ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ള'; കോഴിക്കോട് കടപ്പുറത്ത് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ABOUT THE AUTHOR

...view details