ETV Bharat / bharat

അംബേദ്‌കർ പരാമർശത്തിൽ കോൺഗ്രസ് വാക്കുകളെ വളച്ചൊടിച്ചു; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി അമിത് ഷാ - AMIT SHAH DENY ALLEGATIONS

വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യുറോ

AMBEDKAR CONTROVERSY  AMIT SHAH PRESS MEET  AMIT SHAH IN RAJYASABHA  CONGRESS AGAINST AMIT SHAH
Union Home Minister Amit Shah addressing a presser in New Delhi (Screengrab)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡൽഹി: അംബേദ്‌കർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി അമിത് ഷാ. തന്‍റെ വാക്കുകളെ വളച്ചൊടിച്ചുവെന്നും യഥാർത്ഥത്തിൽ കോൺഗ്രസ് ആണ് അംബേദ്‌കർ വിരുദ്ധ പാർട്ടിയെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്‌ച രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. അംബേദ്‌കർ എന്ന് പറയുന്നത് കോൺഗ്രസിന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണെന്നും അംബേദ്‌കർക്ക് പകരം ദൈവത്തിന്‍റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു എന്നുമായിരുന്നു അമിത് ഷായുടെ പ്രസ്‌താവന.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ബുധനാഴ്‌ച പാര്‍ലമെന്‍റ് നടപടികള്‍ നിർത്തിവച്ചിരുന്നു. അമിത് ഷാ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. അതേസമയം, അമിത് ഷായുടെ പ്രസംഗത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ ക്ലിപ്പു ചെയ്‌ത വീഡിയോയിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നതാണെന്ന് സ്ഥിരീകരിച്ച് പ്രസ് ഇൻഫർമേഷൻ ബ്യുറോ രംഗത്തെത്തിയിട്ടുണ്ട്.

Also Read:'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ; സംയുക്ത പാർലമെന്‍ററി സമിതിൽ പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ 4 കോൺഗ്രസ് എംപിമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.