ന്യൂഡൽഹി: പഞ്ചാബ് പ്രവിശ്യയിലെ ചക്‌വാൽ ജില്ലയിലെ ശ്രീ കടാസ് രാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ തീർഥാടകർക്ക് വിസ അനുവദിച്ച് പാകിസ്ഥാൻ. 84 തീർഥാടകർക്ക് വിസ അനുവദിച്ചതായി ഹൈക്കമ്മിഷൻ അറിയിച്ചു. ഡിസംബർ 19 മുതൽ 25 വരെയുള്ള ക്ഷേത്ര സന്ദർശനത്തിനാണ് വിസ അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വാറൈച്ച് ആണ് ഇക്കാര്യം അറിയിച്ചത്.
നടപ്പാതകൾ വഴി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ശ്രീ കടാസ് രാജ്. കില കടാസ് എന്നും ശ്രീ കടാസ് രാജ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നുണ്ട്. മതപരമായ കാര്യങ്ങൾക്കായി ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള ഒരു ഉഭയകക്ഷി പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള സിഖ്, ഹിന്ദു തീർത്ഥാടകർ എല്ലാ വർഷവും പാകിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1974ലെ പാക്കിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരം ഓരോ വർഷവും ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് സിഖ്, ഹിന്ദു തീർത്ഥാടകരാണ് വിവിധ മതപരമായ ഉത്സവങ്ങളിലും അവസരങ്ങളിലും പങ്കെടുക്കാൻ പാകിസ്ഥാൻ സന്ദർശിക്കുന്നതെന്ന് പാകിസ്ഥാൻ ഹൈക്കമ്മിഷൻ പറഞ്ഞു. തീർഥാടന വിസകൾ നൽകുന്നത് മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനും മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പാകിസ്ഥാൻ സർക്കാരിന്‍റെ നയത്തിന്‍റെ ഭാഗമാണെന്നും കമ്മിഷൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.
Also Read: പാകിസ്ഥാന് കരുതലുമായി ചൈന; ആരോഗ്യമേഖലകളിലേക്ക് ഒരു ബില്ല്യൺ ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്