കേരളം

kerala

ETV Bharat / bharat

'ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്നു'; രാഹുൽ ഗാന്ധി - മോദിക്കെതിരെ രാഹുൽ ഗാന്ധി

മോദി ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളല്ലെന്നും ജനറൽ വിഭാഗത്തിൽ ജനിച്ചയാളാണെന്നും രാഹുൽ ഗാന്ധി.

Rahul Gandhi against PM Modi  Rahul Gandhi modi OBC  രാഹുൽ ഗാന്ധി മോദി ഒബിസി  മോദിക്കെതിരെ രാഹുൽ ഗാന്ധി  Bharat Jodo Nyay Yatra
Rahul Gandhi

By ETV Bharat Kerala Team

Published : Feb 8, 2024, 4:17 PM IST

Updated : Feb 8, 2024, 4:35 PM IST

ജർസുഗുഡ (ഒഡിഷ): ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). മോദി ഒബിസി വിഭാഗത്തിൽ ജനിച്ചയാളല്ല, ജനറൽ വിഭാഗത്തിലാണ് മോദി ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ (Bharat Jodo Nyay Yatra) ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപി പ്രവർത്തകർ നിങ്ങളുടെ അടുക്കലെത്തുമ്പോൾ നിങ്ങൾ അവരോട് ഒരു കാര്യം പറയണം. നമ്മുടെ പ്രധാനമന്ത്രി താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവനാണെന്ന് രാജ്യത്തോട് മുഴുവൻ കള്ളം പറയുകയായിരുന്നു. പിന്നാക്ക വിഭാഗത്തിലല്ല മോദി ജനിച്ചത്, മറിച്ച് ജനറൽ വിഭാഗത്തിലാണ്. നിങ്ങൾ ഇത് എല്ലാ ബിജെപി പ്രവർത്തകരോടും പറയൂ'- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

മോദി 'തെലി' ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. 2000ത്തിൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി അടുത്തിടെ പാർലമെൻ്റിൽ 'സബ്‌സേ ബഡാ ഒബിസി' (ഏറ്റവും വലിയ ഒബിസി) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. പിന്നാക്ക സമുദായ നേതാക്കളുമായി ഇടപഴകുമ്പോൾ കോൺഗ്രസ് കാപട്യം കാണിക്കുകയും ഇരട്ടത്താപ്പ് സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന.

കോൺഗ്രസും യുപിഎ സർക്കാരും ഒബിസി വിഭാഗങ്ങൾക്ക് നീതി നൽകിയിട്ടില്ല. എൻഡിഎ സർക്കാരിൽ എത്ര ഒബിസികൾ ഉണ്ടെന്നാണ് കോൺഗ്രസ് എണ്ണുന്നത്. ഏറ്റവും വലിയ ഒബിസിയെ കോൺഗ്രസിന് കാണാൻ കഴിയുന്നില്ലേ എന്ന് സ്വയം വിരൽ ചൂണ്ടിക്കാണിച്ചുകൊണ്ട് മോദി പറഞ്ഞു.

അതേസമയം, ഒഡിഷയിലെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കും. ഫെബ്രുവരി 9,10 ദിവസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഫെബ്രുവരി 11ന് ഛത്തീസ്‌ഡിൽ യാത്ര പുനരാരംഭിക്കും. ഇന്നലെ പടിഞ്ഞാറൻ ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിലെ വേദവ്യാസ് ധാം രാഹുൽ ഗാന്ധി സന്ദർശിച്ചു. ജനുവരി 14-ന് മണിപ്പൂരിലെ തൗബാലിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 67 ദിവസങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. മാർച്ച് 20ന് മുംബൈയിൽ യാത്ര സമാപിക്കും.

Last Updated : Feb 8, 2024, 4:35 PM IST

ABOUT THE AUTHOR

...view details