കേരളം

kerala

ETV Bharat / bharat

ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റ്; ഇലക്‌ടറൽ ബോണ്ടിനെതിരെ രാഹുൽ ഗാന്ധി - Rahul Gandhi Against BJP

'ബിജെപി സമാഹരിച്ച പണം രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനാണ് ഉപയോഗിച്ചത്' - രാഹുൽ ഗാന്ധി.

Rahul blasts Centre  Rahul Gandhi  Electoral Bond Case  BJP
"Biggest extortion racket": Rahul blasts Centre over electoral bond scheme

By ETV Bharat Kerala Team

Published : Mar 16, 2024, 10:06 AM IST

മുംബൈ :ഇലക്‌ടറൽ ബോണ്ടുകൾ വഴി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയത് ഗുണ്ടാ പിരിവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പിടിച്ചുപറിയാണ് ഇതുവഴി ബിജെപി നടത്തിയിരിക്കുന്നത് (Rahul Gandhi Against BJP's Electoral Bond Case).

ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റാണ് ഇലക്‌ടറൽ ബോണ്ടെന്നും രാഹുൽ ഗാന്ധി. അത് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുൽ ആരോപിച്ചു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിക്ക് മുന്നോടിയായി താനെയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇലക്‌ടറൽ ബോണ്ട് എന്ന ആശയം കൊണ്ടുവന്നത്. അനധികൃതമായുള്ള രാഷ്ട്രീയ സാമ്പത്തികം ഇല്ലാതാക്കാനുള്ള മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റും അഴിമതിയും അല്ലാതെ മറ്റൊന്നുമല്ല.

കോർപ്പറേറ്റുകളിൽ നിന്ന് ഓഹരികൾ എടുക്കുന്നതിനും പകരം അവരിൽ നിന്ന് ഹഫ്‌ത വാങ്ങുന്നതിനുള്ള കരാറുകൾ നൽകുന്നതിനുമുള്ള ഒരു മാർഗമാണിത്. കമ്പനികളുടെ പട്ടികയിൽ ഷെൽ കമ്പനികളും സിബിഐയും ഇഡിയും സമ്മർദം ചെലുത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു (Rahul Gandhi Against BJP's Electoral Bond Case).

ഇലക്‌ടറൽ ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും, പ്രതിപക്ഷ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കൈമാറിയ ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം.

'ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റാണ് ഇലക്‌ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ തഴെയിറക്കാനുമാണ് ഇതുവഴി ലഭിച്ച പണം ഉപയോഗിച്ചത്' - രാഹുൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ നൽകിയ കരാറുകളും ഇലക്‌ടറൽ ബോണ്ടുകളും തമ്മിൽ ബന്ധമില്ല. തെരഞ്ഞടുപ്പ് കമ്മിഷൻ, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ ഏജൻസികളെല്ലാം ബിജെപിയുടെയും ആർഎസ്എസിന്‍റെയും ആയുധങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പാർട്ടികളൊന്നും പ്രതിരോധ കരാറുകളോ മറ്റോ നൽകുന്നില്ല. പ്രതിപക്ഷ പാർട്ടികളൊന്നും പെഗാസസ് ഉപയോഗിച്ചിട്ടില്ല, സിബിഐയെയോ ഇഡിയെയോ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി (Rahul Gandhi Against BJP's Electoral Bond Case).

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തിന്‍റെ സ്ഥാപന ചട്ടക്കൂട് തകര്‍ക്കുകയാണെന്നും ബിജെപിക്കെതിരെ രൂക്ഷഭാഷയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്‍റെ സ്ഥാപന ചട്ടക്കൂടിനെ ബിജെപി ചങ്ങലയിട്ട് നശിപ്പിച്ചു.

ഈ സര്‍ക്കാരിന് കീഴിലുള്ള ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിത്. സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ബിജെപി വന്‍കിട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു. ഇലക്‌ടറൽ ബോണ്ട് കേസില്‍ ബിജെപിക്കും, മോദിക്കുമെതിരെ തന്‍റെ എക്‌സിലൂടെയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഇലക്‌ടറൽ ബോണ്ട് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയും രംഗത്തെത്തി. ഇലക്‌ടറൽ ബോണ്ടുകളില്‍ നിന്നും പണം തട്ടിയതിന് നരേന്ദ്ര മോദി കണക്ക് പറയണമെന്ന് ഗാര്‍ഖെ പറഞ്ഞു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ