പുരി (ഒഡിഷ) : ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുരി ജഗന്നാഥ രഥമഹോത്സവം. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. വര്‍ഷാവര്‍ഷം കൊണ്ടാടുന്ന പുരിയെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ് പുരി രഥയാത്ര.
ജൂലൈ 7 ന് നടക്കുന്ന മഹാരഥ യാത്രക്ക് മുന്നോടിയായി, പുരി ഒമ്പത് ദിവസത്തെ ആത്മീയതയിൽ മുഴുകി. സാമുദായിക സൗഹാർദം കൊണ്ടും വിസ്‌മയമാണ് ഈ ആഘോഷം. നൂറ്റാണ്ടുകളായി നാനാദിക്കില്‍ നിന്നും ഭക്തജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
ഉത്ഭവവും പ്രാധാന്യവും :ജഗന്നാഥ രഥയാത്ര ആഘോഷത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിഷ്‌ണുവിന്‍റെ അവതാരമായ ജഗന്നാഥൻ, ക്ഷേത്രത്തിലെ തന്‍റെ വസതിയിൽ നിന്ന് പിതൃസഹോദരിയുടെ ഭവനമായ ഗുണിച്ച ക്ഷേത്രത്തിലേക്ക് വർഷം തോറും യാത്ര ചെയ്യാറുണ്ട്. ഈ യാത്ര കുടുംബ സന്ദർശനത്തിന്‍റെ പ്രതീകമായാണ് വിശ്വാസികള്‍ കാണുന്നത്.