ഹൈദരാബാദ്:ഭാരത മണ്ണിന്‍റെ കാവലാളുകളായ 40 ധീരജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തിന് ഇന്നേക്ക് 5വയസ്സ്. ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെ ഹൃദയത്തിലും ഒരു മൗനനൊമ്പരമായി പുൽവാമയിൽ പൊലിഞ്ഞ ആ 40 പനനീർ പൂക്കളുമുണ്ടാവും (Pulwama Attack 5th Anniversary today).
2019 ഫെബ്രുവരി 14, ഭീകരരുടെ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദിനം. ആ വർഷം ജമ്മു കാശ്‌മീരിലെ പുൽവാമ ജില്ലയിലെ ലെത്‌പോര പ്രദേശത്ത് ഓരോ ഇന്ത്യക്കാരന്‍റെ ശാശ്വത സ്‌മരണയിൽ തീയതി കൊത്തിവച്ചിരുന്നു.
രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണം:2019 ഫെബ്രുവരി 14-ന്, ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500-ലധികം സെൻട്രൽ റിസർവ് പൊലീസ് സേനാംഗങ്ങളെ വഹിച്ചുക്കൊണ്ടിരുന്ന 78 വാഹനങ്ങളുടെ വാഹനവ്യൂഹത്തിൽ ദേശീയ പാത 44-ലൂടെ യാത്ര ചെയ്യുകയായിരുന്നു. മൂന്നര മണിയോടെയാണ് വാഹനവ്യൂഹം ജമ്മുവിൽ നിന്ന് പുറപ്പെട്ടത്. നിരവധി ഉദ്യോഗസ്ഥരെ വഹിച്ചതിനാൽ തന്നെ രണ്ട് ദിവസത്തേക്ക് ഹൈവേ അടച്ചിട്ടിരുന്നു. സൂര്യാസ്‌തമയത്തിനു മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു വാഹനവ്യൂഹം.
അവന്തിപ്പോരയ്ക്കടുത്തുള്ള ലെത്‌പോരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസിൽ സ്‌ഫോടക വസ്‌തുക്കളുമായി വന്ന കാർ ഭീകരാക്രമണം നടത്തുകയും 76 ബറ്റാലിയനിലെ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വീരമൃത്യു വരിച്ചവരിൽ മലയാളിയും വയനാട് സ്വദേശിയുമായ വിവി വസന്തകുമാറും ഉണ്ടായിരുന്നു.