ന്യൂഡല്‍ഹി: സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്‌ആര്‍ഒ) അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രം സൃഷ്‌ടിച്ചെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രം നിര്‍മ്മിക്കാനും ചാന്ദ്രയാന്‍ നാല് വിജയിപ്പിക്കാനുമുള്ള ഉദ്യമത്തില്‍ ഇതൊരു നാഴികകല്ലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആറ് പതിറ്റാണ്ട് മുമ്പ് ഇന്ത്യ കണ്ട സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ബഹിരാകാശ ഡോക്കിങ് സാങ്കേതികതയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പുതിയ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‌ത്രജ്ഞന്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
തിങ്കളാഴ്‌ചയാണ് ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി60യില്‍ സ്‌പേഡെക്‌സും നൂതനപേലോഡുകളും ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ഐഎസ്‌ആര്‍ഒയുടെ ഇക്കൊല്ലത്തെ അവസാന ദൗത്യമായ ഇത് ചരിത്രപരമായി വലിയൊരു ചുവട് വയ്‌പാണ്. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന നിര്‍ണായകമായ ദൗത്യമാണ് ഐഎസ്‌ആര്‍ഒ നിര്‍വഹിച്ചിരിക്കുന്നത്. സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പെരിമെന്‍റ് (സ്‌പേഡെക്‌സ്) എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ദൗത്യത്തിന്‍റെ ആദ്യഘട്ടം സാധാരണനിലയിലായി.