ഗുജറാത്ത്: രാജ്‌കോട്ടിൽ ഇന്ന് 48,100 കോടിയിലധികം രൂപ മൂല്യമുള്ള നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അതേസമയം ഗുജറാത്തിലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മോദി ഉദ്ഘാടനം ചെയ്‌തു. രാജ്‌കോട്ടില്‍ ഉച്ച കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്കോട്ട് എയിംസ് ഉൾപ്പെടെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച 5 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,500 കോടി രൂപയിലധികം മൂല്യമുള്ള 200 ൽ കൂടുതൽ ആരോഗ്യ പരിരക്ഷാ ഇൻഫ്രാസ്ട്രക്‌ചർ പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്‌തു.
പുതുച്ചേരി കാരയ്ക്കലിലെ ജിപ്‌മെർ മെഡിക്കൽ കോളജും പഞ്ചാബിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിൻ്റെ 300 കിടക്കകളുള്ള സാറ്റലൈറ്റ് സെൻ്ററും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.
നാഷണൽ ഹെൽത്ത് മിഷൻ, പ്രധാനമന്ത്രി-ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്‌ചർ മിഷൻ എന്നിവയ്ക്ക് കീഴിലുള്ള 115 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
300 മെഗാവാട്ട് ഭുജ്-II സോളാർ പവർ പ്രോജക്‌ട് ഉൾപ്പെടെ ഗ്രിഡ് കണക്‌ടഡ് 600 മെഗാവാട്ട് സോളാർ പിവി പവർ പ്രോജക്‌ട്; ഖവ്ദ സൗരോർജ്ജ പദ്ധതി, 200 മെഗാവാട്ട് ദയാപൂർ-II കാറ്റാടി ഊർജ പദ്ധതി തുടങ്ങി വിവിധ പുനരുപയോഗ ഊർജ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
9000 കോടിയിലധികം രൂപയുടെ പുതിയ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്തോടൊപ്പം മറ്റ് നിരവധി പദ്ധതികളുടെ ഉദ്ഘടനവും തറക്കല്ലിടലുമാണ് പ്രദാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്‌കോട്ടിൽ നിർവഹിച്ചത്.