കേരളം

kerala

ETV Bharat / bharat

അസമിൽ വിവിധ വികസന പദ്ധതികള്‍ക്ക്‌ തറക്കല്ലിട്ട്‌ പ്രധാനമന്ത്രി - നരേന്ദ്ര മോദി അസം സന്ദർശനം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ

Narendra Modi in Assam  Prime Minister two day visit Assam  അസമിൽ വിവിധ വികസന പദ്ധതി  നരേന്ദ്ര മോദി അസം സന്ദർശനം
Narendra Modi in Assam

By ETV Bharat Kerala Team

Published : Feb 4, 2024, 8:30 PM IST

ഗുവാഹത്തി(അസം): അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അനാച്ഛാദനം ചെയ2ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി 11,600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്‌ പുറത്ത്‌ വിട്ടത്‌.

500 കോടി രൂപയുടെ മാ കാമാഖ്യ ദിവ്യലോക് പരിയോജന പദ്ധതിയും ഗുവാഹത്തിയിലെ നെഹ്‌റു സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയർത്താനുള്ള 831 കോടി രൂപയുടെ സംരംഭവും ഖാനപ്പാറ വെറ്ററിനറി കോളജ് ഫീൽഡിൽ നടന്ന പ്രധാന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്‌ത പദ്ധതികളിൽ ഉൾപ്പെടുന്നു. ബിജെപി അനുഭാവികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ മാലയിട്ട് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ച മെഗാ റോഡ്‌ഷോയും അരങ്ങേറി.

സംസ്ഥാനത്തിന് ചുറ്റും 38 പാലങ്ങൾ നിർമ്മിക്കാനും 43 ഹൈവേകൾ നവീകരിക്കാനും ലക്ഷ്യമിട്ടുള്ള 3,444 കോടി രൂപയുടെ അസോം മാല 2.0 സംരംഭവും മോദി അവതരിപ്പിച്ചു. മോദിയുടെ സന്ദർശനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങൾക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നടന്നിരുന്നു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ