ന്യൂഡൽഹി:വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പ്രൈമറി ക്ലാസുകൾ (അഞ്ച് വരെ) ഓൺലൈനാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് അതിഷി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുന്നതിന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിആർഎപി - 3 നടപ്പിലാക്കിയതിന് ശേഷം വെള്ളിയാഴ്‌ച മുതൽ 20 അധിക ട്രിപ്പുകൾ സർവിസുകളിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) എക്‌സിലൂടെ അറിയിച്ചു.