കേരളം

kerala

ETV Bharat / bharat

"ശരിയായ രാഷ്ട്രീയ തീരുമാനം": റായ്ബറേലി നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് പ്രമോദ് തിവാരി - PRAMOD TIWARI CONGRATS RAHULGANDHI

റായ്‌ബേലിയിലെ സീറ്റ് നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടിന് വിജയിക്കുമെന്നും തിവാരി

PRAMOD TIWARI  RAHUL GANDHI  RAEBARELI SEAT  PRIYANKA GANDHI
Congress leader Pramod Tiwari (ANI)

By ANI

Published : Jun 18, 2024, 10:00 AM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ലോക്‌സഭ സീറ്റ് നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി. രാഹുൽ ഗാന്ധി സ്വീകരിച്ചത് ഏറ്റവും നല്ല രാഷ്‌ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിൻ്റെ ജനവിധിയെ മാനിച്ചതിന് കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും പ്രമോദ് തിവാരി നന്ദി പറഞ്ഞു.

'കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധി സ്വീകരിച്ചത് ശരിയായ രാഷ്‌ട്രീയ തീരുമാനമാണ്. ഇതിന് പുറമെ, 80 ൽ 43 സീറ്റുകളും ഇന്ത്യൻ സഖ്യത്തിന് നൽകിയ ഉത്തർപ്രദേശിന്‍റെ ജനവിധിയെ അദ്ദേഹം മാനിക്കുന്നു' -തിവാരി മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രമോദ് തിവാരി കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭ സീറ്റ് നിലനിർത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ റായ്ബറേലിയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. തിങ്കളാഴ്‌ച (ജൂൺ 17) നടന്ന പ്രത്യേക വാർത്ത സമ്മേളനത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വയനാട്ടിൽ നിന്ന് പ്രിയങ്ക ഗാന്ധി ജയിച്ചാൽ നെഹ്‌റു - ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ പാർലമെൻ്റിലെത്തും, സോണിയ ഗാന്ധി രാജ്യസഭയിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലും.

താൻ വയനാട്ടിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാൽ അമേഠിയുമായും റായ്ബറേലിയുമായും പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം തുടരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, എന്ന് പ്രിയങ്ക ഗാന്ധി പ്രത്യേക വാർത്ത സമ്മേളനത്തിൽ പറഞ്ഞു

ALSO READ :രാഹുൽ വയനാട് വിടും; പകരമെത്തുന്നത് പ്രിയങ്ക

ABOUT THE AUTHOR

...view details