ബെംഗളൂരു:ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഇന്ന് (ജൂൺ 1) ഹോളനരസിപുരയിലെ വീട്ടിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എസ്‌ഐടി വ്യാഴാഴ്‌ച ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. ഭവാനിതങ്ങൾക്ക് മുന്നിൽ ഹാജറാകാത്തതിനാൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് എസ്ഐടി അറിയിച്ചു.
കേസിൽ ഭവാനി രേവണ്ണയുടെ ജാമ്യം കോടതി തള്ളിയിരുന്നു. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ഭവാനിയുടെ വീടായ ചെന്നംബിക നിലയത്തിൽ ഇന്ന് രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. ഭവാനിയെ തെരയാനായി അന്വേഷണസംഘത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് എസ്ഐടി ആലോചിക്കുന്നതായാണ് വിവരം.