കേരളം

kerala

ETV Bharat / bharat

ഷിന്‍ഡെയ്‌ക്ക് ആഭ്യന്തരം വേണം, പവാറിന് ധനവും; സുപ്രധാന വകുപ്പുകളെ ചൊല്ലി മഹായുതിയില്‍ തര്‍ക്കം - POWER STRUGGLE IN MAHAYUTI

ആഭ്യന്തരം സ്വന്തം കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയുടെ നീക്കം. 2014ല്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആഭ്യന്തരം കയ്യാളിയിരുന്നത് അദ്ദേഹമായിരുന്നു.

BJP  Eknath shinde  devendra fadnavis  portfolio debacle
Devendra Fadnavis, Eknath Shinde and Ajit Pawar (ETV Bharat)

By ETV Bharat Kerala Team

Published : Nov 29, 2024, 9:42 PM IST

മുംബൈ :മഹാരാഷ്‌ട്രയിലെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തന്‍റെ കക്ഷിയെ നൂറ് സീറ്റ് കടത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച ദേവേന്ദ്ര ഫട്‌നാവിസ് തന്നെയാകും സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക എന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി കേവലം ഔദ്യോഗിക പ്രഖ്യാപനമെന്ന ചടങ്ങ് മാത്രമേ അവശേഷിക്കുന്നുള്ളൂ.

മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചതിന് പിന്നാലെ മഹായുതിക്ക് വലിയ തലവേദന ആയിരിക്കുകയാണ് വകുപ്പ് പങ്കുവയ്ക്കല്‍. ആഭ്യന്തരം, ധനം, റവന്യൂ, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ മുന്നണിയില്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ദേവേന്ദ്ര ഫട്‌നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് മന്ത്രിസഭയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞെന്നാണ് സൂചന. ബിജെപിയുടെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനം, നഗരവികസനം തുടങ്ങിയവയെച്ചൊല്ലി ഭരണകക്ഷിയായ മഹായുതിയില്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രശ്‌നങ്ങള്‍ നിരവധി :ഉപമുഖ്യമന്ത്രി പദം തനിക്ക് വേണ്ടെന്ന നിലപാടിലാണ് ഏക്‌നാഥ് ഷിന്‍ഡെ. തങ്ങളുടെ പക്ഷത്ത് നിന്ന് മറ്റൊരാളെ ഈ പദവിയിലേക്ക് പരിഗണിക്കണമെന്നും ഷിന്‍ഡെ വിഭാഗം ആവശ്യമുന്നയിക്കുന്നു. ഇതിന് പുറമെ തങ്ങള്‍ക്ക് ആഭ്യന്തരവും നഗരവികസനവും കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അജിത് പവാര്‍ ഇക്കുറിയും ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. അതോടൊപ്പം ധനകാര്യവകുപ്പും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം ആഭ്യന്തര വകുപ്പ് തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടിലാണ് ബിജെപി. 2014ല്‍ ഫട്‌നാവിസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെയാണ് ആഭ്യന്തരവും കൈകാര്യം ചെയ്‌തിരുന്നത്.

ഷായും നദ്ദയും മഹായുതിയിലെ ഉന്നത നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തും മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുമായി നാല്‍പ്പത് മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ബിജെപിയുടെ തീരുമാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നൊരാളെ സംസ്ഥാനത്തെ ഉന്നത പദവിയിലെത്തിക്കുന്നതും ബിജെപിക്ക് നേട്ടമാണ്. ഇതോടെ മറാത്ത ക്വാട്ട വിഷയവും പുത്തന്‍തലത്തിലേക്ക് കടക്കും.

അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച പ്രതീക്ഷാഭരിതമായിരുന്നെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അടുത്ത കൂടിക്കാഴ്‌ച മുംബൈയിലാണ്. തനിക്ക് ഒന്നിനെക്കുറിച്ചും യാതൊരു ആശങ്കകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും താന്‍ എല്ലാവരെക്കുറിച്ചും കരുതലുള്ള ആളാണെന്നും നേരത്തെ ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു.

Also Read:നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്‍റെ അമിത ആത്മവിശ്വാസം തങ്ങളെയും കുഴപ്പത്തിലാക്കിയെന്ന് ശിവസേന(യുബിടി)

ABOUT THE AUTHOR

...view details