കേരളം

kerala

ETV Bharat / bharat

രത്തന്‍ ടാറ്റയുടെ വിയോഗം; അനുശോചിച്ച് രാഷ്‌ട്രീയ വ്യവസായ രംഗത്തെ പ്രമുഖര്‍

രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി. അദ്ദേഹം മികച്ച കാഴ്‌ചപ്പാടുള്ള വ്യക്തിയെന്ന് രാഹുൽ ഗാന്ധി.

PM  President  ministers  Chief ministers
രത്തന്‍ ടാറ്റയും മോദിയും (ANI)

By ETV Bharat Kerala Team

Published : Oct 10, 2024, 7:33 AM IST

മുംബൈ: ഇന്നലെ അന്തരിച്ച രത്തന്‍ ടാറ്റയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി കൊളാബയിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് മാറ്റി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒന്‍പത് മണിക്ക് ഭൗതിക ശരീരം എന്‍സിപി ഓഡിറ്റോറിയത്തിലേക്ക് പൊതുദര്‍ശനത്തിനായി മാറ്റും. വൈകിട്ട് മൂന്നരവരെ ഇവിടെ പൊതുജനങ്ങള്‍ക്കടക്കം അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും. അതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. സംസ്‌കാരത്തെക്കുറിച്ചുള്ള കൃത്യസമയം ഇതുവരെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. പൊതുദര്‍ശനം നീണ്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

മൃതദേഹം വസതിയിലേക്ക് എത്തിക്കുന്നു (ANI)

കോർപറേറ്റ് വളർച്ചയെ രാഷ്‌ട്ര നിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്‌ചപ്പാടുള്ള വ്യക്തിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു. ഭാരതത്തിന് അമൂല്യമായ മകനെയാണ് നഷ്‌ടമായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എക്‌സില്‍ എഴുതി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ വ്യവസായ ലോകത്തെ അതികായനായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കുറിച്ചു. അദ്ദേഹം നമ്മുടെ സമ്പദ്ഘടനയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്‌നാഥ് കുറിച്ചു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ്ദ, നിതിന്‍ ഗഡ്‌കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവരുെ രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അര്‍പ്പിച്ചു.മ രത്തന്‍ ടാറ്റയുടെ വിയോഗം വളരെ വേദനിപ്പിക്കുന്നതാണെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്‍റെ വികസനത്തിനായി അദ്ദേഹം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മനുഷ്യ സ്‌നേഹത്തിന്‍റെ മകുടോദാഹരണമായിരുന്നു രത്തന്‍ ടാറ്റയെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദ ചൂണ്ടിക്കാട്ടി. അദ്ദേഹം വ്യവസായ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും നദ്ദ അഭിപ്രായപ്പെട്ടു.

രത്തന്‍ ടാറ്റയുടെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി കുറിച്ചു. ലാളിത്യവും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ആദരവോടെയുള്ള പെരുമാറ്റവുമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്രയെന്നും നദ്ദ ചൂണ്ടിക്കാട്ടി. അദ്ദേഹം നമ്മുടെ നാടിനും ലോകത്തിനും നല്‍കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കും. അദ്ദേഹം കേവലം ഒരു വ്യവസായി മാത്രമായിരുന്നില്ല. മറിച്ച് മനുഷ്യ സ്‌നേഹത്തിന്‍റെയും അനുകമ്പയുടെയും ഉദാത്ത മാതൃക കൂടി ആയിരുന്നു. അദ്ദേഹത്തിന്‍റെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്നും നദ്ദ എക്‌സില്‍ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രത്തന്‍ ടാറ്റ തികഞ്ഞ ദേശ സ്‌നേഹിയും ദാര്‍ശനികനായ വ്യവസായിയുമായിരുന്നെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. മാതൃരാജ്യത്തിനും നമ്മുടെ സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും ഗോയല്‍ എക്‌സില്‍ കുറിച്ചു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2008 മുംബൈ ആക്രമണ വേളയില്‍ അദ്ദേഹം കാട്ടിയ നിശ്ചയദാര്‍ഢ്യം എക്കാലവും അനുസ്‌മരിക്കപ്പെടുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

കേവലം വിജയം കൊയ്‌ത വ്യവസായി മാത്രമായിരുന്നില്ല രത്തന്‍ ടാറ്റ, മറിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച വലിയ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധത എക്കാലവും അനുസ്‌മരിക്കപ്പെടും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകളെന്നും ഷിന്‍ഡെ അറിയിച്ചു.

രത്തന്‍ ടാറ്റയുടെ വിയോഗം രാജ്യത്തിന് കനത്ത നഷ്‌ടമാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ മൃതദേഹം കൊളാബയിലെ വസതിയിലെത്തിക്കും. രത്തന്‍ ടാറ്റയുടെ വിയോഗത്തെ തുടര്‍ന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇന്ന് നടക്കാനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മഹാരാഷ്‌ട്ര മന്ത്രി ദീപക് കെസാര്‍ക്കര്‍ അറിയിച്ചു.

രത്തന്‍ ടാറ്റയുടെ വിയോഗം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ വിയോഗം അതീവ ദുഃഖകരമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും കുറിച്ചു. ഇന്ത്യയെ ഒരു വ്യവസായ കേന്ദ്രമാക്കുന്നതില്‍ അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ വ്യവസായ മേഖലയിലെ ടൈറ്റന്‍ ആയിരുന്നു രത്തന്‍ ടാറ്റയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അതികായനായ ഒരു മനുഷ്യ സ്നേഹിയെ ആണ് നഷ്‌ടമായിരിക്കുന്നത്. രാഷ്‌ട്ര നിര്‍മ്മാണത്തിനും നൂതനതയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലക്ഷക്കണക്കിന് പേരുടെ ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നും സ്‌റ്റാലിന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ വ്യവസായ ലോകത്തിനും സമൂഹത്തിനും വലിയ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിന്‍റെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ വ്യവസായ മേഖലയെ പുത്തന്‍ തലങ്ങളിലേക്ക് എത്തിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദാരാമയ്യ അനുസ്‌മരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒഡിഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികും അനുശോചനം അറിയിച്ചു.

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെയും രത്തന്‍ ടാറ്റയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അസാധാരണമായ വ്യവസായ- മനുഷ്യസ്‌നേഹ പാരമ്പര്യം അവശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും പിച്ചെ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ തനിക്ക് എന്നും ഏറെ പ്രചോദനകരമായിരുന്നുവെന്നും പിച്ചെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പുത്തന്‍ വ്യവസായ നേതൃത്വത്തെ പരുവപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ വലുതാണെന്നും പിച്ചെ ചൂണ്ടിക്കാട്ടി. ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും സുന്ദര്‍ പിച്ചെ പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ അസാന്നിധ്യം തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

Also Read:പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു

ABOUT THE AUTHOR

...view details