ന്യൂഡല്‍ഹി:പൊതുതെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ ബജറ്റുമായി പാര്‍ലമെന്‍റിലേക്ക് തിരിച്ച് വരാമെന്ന ഉറപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം(Will Come Back For Full Budget After Elections). ഈ സമ്മേളനം ഏറെ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ (01.02.24) ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ഇടക്കാല ബജറ്റ് നാരീ ശക്തിയുടെ പ്രതിഫലനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതകളുടെ കരുത്ത് തിരിച്ചറിയുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു(PM On Budget session).