ന്യൂഡല്‍ഹി: മുന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങള്‍ അഞ്ച് ദിവസങ്ങളിലായി മോദി സന്ദര്‍ശിക്കും. നവംബര്‍ 21ന് തിരികെയുത്തും.
നൈജീരിയ:നരേന്ദ്ര മോദിയുടെ ആദ്യ നൈജീരിയന്‍ സന്ദര്‍ശനമാണിത്. 17 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയയുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം.
നൈജീരിയയിലെ ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. നവംബര്‍ 16ന് നൈജീരിയയിലെത്തുന്ന പ്രധാനമന്ത്രി 17ന് ബ്രസീലിലേക്ക് പുറപ്പെടും.
ബ്രസീല്‍:നവംബര്‍ 18ന് പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശിക്കും. ബ്രസീലിന്‍റെ അധ്യക്ഷതിയില്‍ നടക്കുന്ന 19ാമത് ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ഗ്ലോബൽ സൗത്തിൻ്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ ബ്രസീല്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.
കഴിഞ്ഞ ജി20 ഉച്ചകോടിക്ക് നേതൃത്വം നല്‍കിയത് ഇന്ത്യയായിരുന്നു. ഇന്ത്യയുടെ പ്രസിഡൻസിയില്‍ ജി20 ഉച്ചകോടി വലിയ വിജയമായാണ് പൊതുവെ വിലയിരുത്തുന്നത്.
ഗയാന:നവംബര്‍ 20നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയിലെത്തുക. പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. 50 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഗയാന സന്ദര്‍ശിക്കുന്നത്. കൂടാതെ ഗായനയില്‍വച്ച് മോദി രണ്ടാം ഇന്ത്യ-കാരികോം ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കരീബിയൻ രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുകയും ഇന്ത്യയും കരീബിയന്‍ രാജ്യങ്ങളും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തന്നതിനുളള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യും. ഗയാനയില്‍ വച്ച് നരേന്ദ്ര മോദി കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങും. കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്കും ഡൊമിനിക്കയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളും മാനിച്ചാണ് അവാര്‍ഡ് നല്‍കുക.
Also Read:ഇന്ത്യ മാലദ്വീപ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു