ന്യൂഡല്‍ഹി:50ാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രധാനമന്ത്രി എഐ, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനുള്ള പ്രത്യേക സെഷനിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ യാത്രയാണിത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് ജി7ല്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചത്. കാനഡ, ഫ്രാന്‍സ്, യുഎസ്, യുകെ, ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴ് വികസിത രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.