ന്യൂഡൽഹി: ലോകം അനിശ്ചിതത്വങ്ങളാൽ പൊറുതിമുട്ടുന്ന കാലത്ത് ഇന്ത്യ പ്രതീക്ഷയുടെ കിരണമായി തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും ഇന്ത്യ അഭൂതപൂർവമായ നിലയില്‍ മുന്നേറുകയാണെന്നും മോദി പറഞ്ഞു. എന്‍ഡിടിവി വേൾഡ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ നാലോ അഞ്ചോ വർഷത്തെ കാര്യം നോക്കുകയാണെങ്കിൽ, എല്ലാ ചർച്ചകളിലും പൊതുവായി കാണുന്നത് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ്. കൊവിഡ്-19 കാലത്ത് അതിനെ എങ്ങനെ നേരിടും എന്ന ആശങ്കയുണ്ടായിരുന്നു. ആഗോള വിതരണ ശൃംഖല, സംഘർഷങ്ങൾ, കാലാവസ്ഥ വ്യതിയാനം, തൊഴിലില്ലായ്‌മ, എന്നിവ എല്ലാ ആഗോള ഉച്ചകോടികളുടെയും സെമിനാറുകളുടെയും ആശങ്കയായി മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നു. അഭൂതപൂർവമായ നിലയിലാണ് അത് വളരുന്നത്. സർക്കാർ രൂപീകരിച്ച് 125 ദിവസം പൂർത്തിയാക്കി.
125 ദിവസം കൊണ്ട് ഞങ്ങൾക്ക് 3 കോടി പാവപ്പെട്ട വീടുകളുടെ അംഗീകാരം ലഭിച്ചു. 9 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, 15 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എന്നിവ ആരംഭിച്ചു, എട്ട് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണം ആരംഭിച്ചു. സെൻസെക്‌സും നിഫ്റ്റിയും 6 വരെ ഉയർന്നു. കഴിഞ്ഞ 125 ദിവസത്തിനുള്ളിൽ നമ്മുടെ ഫോറെക്‌സ് കരുതൽ ശേഖരം 700 ബില്യണിലധികം ഡോളറായി വളർന്നെന്നും മോദി ചൂണ്ടിക്കാട്ടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഈ കാലഘട്ടത്തിൽ, ഇന്ത്യയ്ക്ക് ഇരട്ട എഐ ആണുള്ളതെന്നും മോദി പറഞ്ഞു. 'ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ എംഎസ്എംഇ എന്നിങ്ങനെ എല്ലാ മേഖലകളിലും എഐയുടെ ഉപയോഗം വർധിപ്പിക്കാന്‍ ഇന്ത്യ എഐ ദൗത്യം ആരംഭിച്ചു' മോദി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങളിൽ ലോകം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ വളർച്ചയും വികസനവും എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് അവർക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read:നയാബ് സിങ് സെയ്‌നിക്ക് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെ 12 വകുപ്പുകള്‍; ഹരിയാനയിൽ മന്ത്രിമാര്‍ക്ക് വകുപ്പുകളായി