ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ 135ാം ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനത്തില്‍ താന്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
1889 നവംബര്‍ പതിനാലിനാണ് നെഹ്‌റു ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുന്ന അലഹബാദില്‍ ജനിച്ചത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ദേശീയ നേതാവ് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. 1964 മെയ് 27നാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയും മറ്റ് പാര്‍ട്ടി നേതാക്കളും ജവഹര്‍ലാല്‍ നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തി ആദരമര്‍പ്പിച്ചു. ആധുനിക ഇന്ത്യയുടെ ശില്‍പി എന്നാണ് പ്രിയങ്ക അദ്ദേഹത്തെ തന്‍റെ എക്‌സിലെ കുറിപ്പില്‍ വിശേഷിപ്പിച്ചത്.
ലോകത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണം ഭയമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനും നിരവധി പേരുടെ ത്യാഗങ്ങള്‍ക്കുമൊടുവിലാണ് നമുക്ക് സ്വാതന്ത്ര്യം നേടാനായത്. ഇതിന് ശേഷം നിരപരാധികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ചിലര്‍ രാഷ്‌ട്രീയം ഉപയോഗിക്കുന്നു. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു ഇത്തരക്കാരെ ശക്തമായി എതിര്‍ത്തു. സാധാരണക്കാരോട് ഭയപ്പെടരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഭയം പരത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെ പ്രതിനിധികളല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.