ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെത്തിയ ആദ്യ സഹമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി. കൂടിക്കാഴ്‌ച നടത്തിയ കാര്യം എക്‌സിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
സഹമന്ത്രിമാര്‍ തങ്ങളുടെ രാഷ്‌ട്രീയ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു. താഴെത്തട്ടില്‍ ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. ഈ മാസം 9നാണ് നരേന്ദ്ര മോദിയും 71 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്.
ഇതില്‍ 30 പേര്‍ ക്യാബിനറ്റ് മന്ത്രിമാരും 5 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളാണ് ഇക്കുറി മന്ത്രിസഭയിലെത്തിയത്. ഇതിനിടെ കഴിഞ്ഞ ദിവസം നീറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് കഴിഞ്ഞ ദിവസം പ്രക്ഷുബ്‌ധമായി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് നടുത്തളത്തിലിറങ്ങിയത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. ഈ മാസം 24നാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായത്. അന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. 27നാണ് രാജ്യസഭ സമ്മേളനത്തിന് തുടക്കമായത്.
Also Read:യുജിസി നെറ്റ്: പുതുക്കിയ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു