ഗുജറാത്ത്:ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ ഇന്ത്യ-പാക് അതിർത്തിയില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇത്തവണ നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ബിഎസ്എഫ് യൂണിഫോം ധരിച്ച് എത്തിയ മോദി ജവാന്മാര്ക്ക് മധുരപലഹാരങ്ങള്‍ നല്കി.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ജവാൻമാർ ശക്തി തെളിയിച്ചിട്ടുണ്ട്. അതില്‍ അഭിമാനമുണ്ടെന്നും സൈന്യം നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇതാദ്യമായല്ല പ്രധാനമന്ത്രി മോദി സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നത്.