കേരളം

kerala

ETV Bharat / bharat

100 മില്യൺ കടന്നു; എക്‌സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി നരേന്ദ്ര മോദി - PM Modi most followed leader in X

എക്‌സിൽ 100 മില്യണിലധികം ഫോളോവേഴ്‌സുമായി ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി.

PM MODI X  MOST FOLLOWED LEADER ON X  പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്  100 മില്യൺ ഫോളോവേഴ്‌സ് മോദി
PM Modi (Facebook@narendramodi)

By ANI

Published : Jul 14, 2024, 8:03 PM IST

ന്യൂഡൽഹി :സമൂഹ മാധ്യമമായഎക്‌സിൽലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം പേരാണ് നരേന്ദ്ര മോദിയെ എക്‌സില്‍ ഫോളോ ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 26.4 ദശലക്ഷം ഫോളോവേഴ്‌സാണ് എക്‌സില്‍ ഉള്ളത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 27.5 ദശലക്ഷം ഫോളേവേഴ്‌സുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ 19.9 മില്യൺ ആള്‍ക്കാരാണ് എക്‌സില്‍ ഫോളോ ചെയ്യുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 7.4 മില്യൺ ഫോളോവേഴ്‌സുണ്ട്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് 6.3 മില്യൺ, അദ്ദേഹത്തിൻ്റെ മകൻ തേജസ്വി യാദവിന് 5.2 മില്യൺ, എൻസിപി നേതാവ് ശരദ് പവാറിന് 2.9 മില്യൺ ഫോളോവേഴ്‌സ് എന്നിങ്ങനെയാണ് കണക്ക്.

Screengrab of PM Modi's X Handle Profile (X@narendramodi)

മറ്റ് ലോക നേതാക്കളുടെ ഫോളോവേഴ്‌സുമായി താരതമ്യം ചെയ്യുമ്പോഴും നരേന്ദ്ര മോദി വളരെ മുന്നിലാണ്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് നിലവിൽ 38.1 മില്യൺ ഫോളോവേഴ്‌സാണ് ഉള്ളത്. ദുബായ് ഭരണാധികാരി എച്ച്എച്ച് ഷെയ്ഖ് മുഹമ്മദിന് 11.2 മില്യണ്‍ ഫോളേവേഴ്‌സുണ്ട്. ഫ്രാൻസിസ് മാര്‍പ്പാപ്പയ്ക്ക് 18.5 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രധാനമന്ത്രി മോദിയുടെ എക്‌സ് അക്കൗണ്ട് 30 മില്യണ്‍ പേരാണ് ഫോളോ ചെയ്‌തത്. യൂട്യൂബ് , ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും നരേന്ദ്ര മോദിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ 25 ദശലക്ഷം വരിക്കാരും ഇന്‍സ്റ്റഗ്രാമില്‍ 91 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിനുള്ളത്.

Also Read :ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക് - X Corp Has Banned Accounts

ABOUT THE AUTHOR

...view details