ജൂബിലി ഹില്‍സ് : കെബിആര്‍ നാഷണല്‍ പാര്‍ക്കില്‍ ഹൈദരാബാദ് ഭരിച്ചിരുന്ന നൈസാം കാലഘട്ടത്തിലെ പെട്രോള്‍ പമ്പ് കണ്ടെത്തി. നൈസാം തന്‍റെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നതാണ് ഈ പെട്രോള്‍ പമ്പ്. രാജു അല്ലുരി എന്ന വ്യക്തിയാണ് പെട്രോള്‍ പമ്പിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌ത്കൊണ്ട് വിവരം പങ്കുവെച്ചത്. ഇതിന് ശേഷം നിരവധി പേരാണ് പമ്പ് കാണാനായി പാര്‍ക്കിലേക്ക് എത്തുന്നത്. പമ്പിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വയറലാണ്.
കെബിആര്‍ പാര്‍ക്കില്‍ നൈസാം കാലഘട്ടത്തെ പെട്രോള്‍ പമ്പ് കണ്ടെത്തി - കെബിആര്‍ നാഷണല്‍ പാര്‍ക്ക്
നൈസാം തന്‍റെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നതാണ് ഈ പെട്രോള്‍ പമ്പ്
![കെബിആര്‍ പാര്‍ക്കില്‍ നൈസാം കാലഘട്ടത്തെ പെട്രോള്‍ പമ്പ് കണ്ടെത്തി KBR National Park Nizam era Petrol pump നൈസാം കാലഘട്ടത്തെ പെട്രോള്‍ പമ്പ് കെബിആര്‍ നാഷണല്‍ പാര്‍ക്ക് നൈസാം കാലഘട്ടം](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/1200-675-20871886-thumbnail-16x9-nizam-petrol-pump-hy.jpg)
Published : Feb 29, 2024, 7:22 PM IST
ഇപ്പോൾ കെബിആര്‍ നാഷണൽ പാർക്ക് എന്നറിയപ്പെടുന്ന ജൂബിലി ഹിൽസ് ഫോറസ്റ്റ് ബ്ലോക്ക്,142.5 ഹെക്‌ടറില്‍ പരന്നു കിടക്കുന്ന ഭൂമിയാണ്. മുമ്പ്, ഹൈദരാബാദ് നൈസാമിന്‍റെ കൈവശമായിരുന്നു ഈ പ്രദേശം.1960-കളിൽ നൈസാം പാര്‍ക്കിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടി. നശിച്ചുകൊണ്ടിരുന്ന വനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ മതില്‍കെട്ട് സഹായകരമായി. 528.28 ചതുരശ്ര മീറ്ററിലാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്. പിന്നീട് അർബൻ ലാൻഡ് സീലിംഗ് ആക്‌ട് പ്രകാരം ഭൂമി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
Also Read:ഓഹരി വിപണിയിലെ നിക്ഷേപം ; ഹൈദരാബാദിൽ സൈബർ കുറ്റവാളികൾ പണം തട്ടിയെടുത്തു