കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്‌മയമാകാന്‍ പാമ്പന്‍ പാലം; നിർണായക സുരക്ഷാ പരിശോധന നാളെ - PAMBAN RAILWAY BRIDGE INSPECTION

മണ്ഡപം-രാമേശ്വരം പുതിയ പാമ്പന്‍ റെയില്‍പ്പാലത്തിന്‍റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രെയിന്‍ സര്‍വീസുകള്‍ എത്രയും പെട്ടെന്ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ

Mandapam Rameswaram  Southern Railway  A M Chowdhury  Railway Safety Commissioner
NEW PAMBAN RAILWAY BRIDGE (ETV Bharat)

By ETV Bharat Kerala Team

Published : Nov 13, 2024, 10:47 PM IST

മധുര:പുതിയ പാമ്പന്‍ പാലത്തിന്‍റെ നിർണായക സുരക്ഷാ പരിശോധനകള്‍ നാളെ (വ്യാഴാഴ്‌ച) നടത്തും. ദക്ഷിണ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലാകും പരിശോധന. മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണിത്.

ഈ മാസം ഏഴിന് രാവിലെ 10.30 മുതല്‍ 2.30 വരെ ഉദ്യോഗസ്ഥര്‍ ഈ പാലം വഴി ട്രെയിന്‍റെ എഞ്ചിനും കോച്ചുകളുമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പുത്തന്‍ പാമ്പന്‍ പാലത്തിന്‍റെ കൃത്യതയും കരുത്തും വെളിവാക്കുന്നതായിരുന്നു പരീക്ഷണ ഓട്ടമെന്ന് മധുരെ സോണല്‍ റെയില്‍വേ അധികൃതർ അറിയിച്ചു. മണ്ഡപം- രാമേശ്വരം പാതയില്‍ 121 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ ഓടുക. പാമ്പന്‍ പാലത്തില്‍ വേഗത എണ്‍പത് കിലോമീറ്ററാകും.

ഇന്ന് മണ്ഡപം റെയില്‍വേ സ്‌റ്റേഷനിലെത്തിയ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ എ എം ചൗധരി നാളെ പാമ്പന്‍ പാലത്തിലെ പൂര്‍ത്തിയാക്കിയ പണികള്‍ വിലയിരുത്തും. തുടര്‍ന്ന് എത്രയും പെട്ടെന്ന് തന്നെ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിങ് ചരിത്രത്തിലെ വലിയ നേട്ടമാണ് മണ്ഡപം-രാമേശ്വരം ദ്വീപിനെ ബന്ധിപ്പിക്കുന്ന ഈ കടല്‍പ്പാലം. പതിനേഴ് മീറ്റര്‍ ഉയരമുള്ള ഈ വെര്‍ട്ടിക്കല്‍ സസ്‌പെന്‍ഷന്‍ കടല്‍പ്പാലം കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നില്ല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊന്ന് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.

Also Read:നൂറ്റാണ്ടിന്‍റെ ചരിത്രം തിരയടിക്കുന്ന പാമ്പൻ പാലം: ഇത് ശരിക്കും എൻജിനീയറിങ് വിസ്‌മയം

ABOUT THE AUTHOR

...view details