ഹൈദാരബാദ് : ഭർത്താവിന്‍റെ കൊടിയ പീഡനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് മൂന്ന് കുട്ടികളുമായി ഓടി ഒളിച്ച് ഹൈദരാബാദ് സ്വദേശിനി. ഭർത്താവ് അടുത്തിടെ വിവാഹം ചെയ്‌ത 17 കാരിയും ഇവരുടെ കൂടെ വീടുവിട്ടിറങ്ങി. തന്‍റെ മകളേയും കുട്ടികളേയും ഹൈദരാബാദിലേക്ക് തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട് യുവതിയുടെ അമ്മ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.കത്തില്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. തെലങ്കാനയിലെ എംബിടി പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധി അംജദുള്ള ഖാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സംഭവമിങ്ങനെ :ഹൈദരാബാദ് രാജേന്ദ്ര നഗറിലെ സബേര ബീഗത്തിന്‍റെ മകൾ സബയെ, ഭര്‍ത്താവ് സ്‌ത്രീധനമായി സ്വർണം നൽകാത്തതിന്‍റെ പേരില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മകൾക്ക് മറ്റൊരു വിവാഹം നടത്താനുള്ള ശ്രമത്തിലായിരുന്നു മാതാപിതാക്കൾ. സൗദി അറേബ്യയിലെ മക്കയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുഖ്‌താദിര്‍ സബയെ വിവാഹം ചെയ്യാന്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, തന്‍റെ കൂടെ മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശിയായ അലിഹുസൈൻ അസീസ് ഉൾ റഹ്മാന്‍ എന്നയാളെ കുറിച്ച് സബേര ബീഗം വീട്ടുകാരോട് പറഞ്ഞു. ശേഷം ഇരുവരും സംസാരിച്ച് 2014 ഫെബ്രുവരിയിൽ സബയും അലിഹുസൈനും തമ്മിലുള്ള വിവാഹം നടന്നു. ഇവര്‍ക്ക് രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ട്.
ഏതാനും വർഷങ്ങൾക്ക് ശേഷം അലി ഹുസൈൻ സബയെ ഉപദ്രവിക്കാൻ ആരംഭിച്ചു. വീടിന് പുറത്തേക്ക് പോകാന്‍ പോലും സബയെ അനുവദിച്ചില്ല. അമ്മയോട് പോലും സംസാരിക്കാന്‍ അനുവദിക്കാതെ ഇയാള്‍ പ്രശ്‌നമുണ്ടാക്കി. സബയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്താറുണ്ടെന്നും അമ്മ സബേര ബീഗം പരാതിയില്‍ പറയുന്നു.