കേരളം

kerala

ETV Bharat / bharat

വാണിജ്യമേളയില്‍ നിന്ന് അഞ്ഞൂറ് ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ മോഷ്‌ടിച്ചു; ഒരാള്‍ അറസ്റ്റില്‍ - ONE ARRESTED FOR STEALING FOSSIL

നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

International Trade Fair in Delhi  pragati maidan  50 million old gastropod fossil  Manoj Kumar Mishra
One Arrested For Stealing 50-Million-Year-Old Fossil From Trade Fair (ETV Bharat)

By ETV Bharat Kerala Team

Published : Nov 27, 2024, 7:58 PM IST

ന്യൂഡല്‍ഹി: 500 ലക്ഷം വര്‍ഷം പഴക്കമുള്ള ജീവിയുടെ പുറന്തോടിന്‍റെ ഫോസില്‍ മോഷ്‌ടിച്ച 49കാരന്‍ പിടിയില്‍. മനോജ് കുമാര്‍ മിശ്ര എന്നയാളാണ് പിടിയിലായത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. മണിക്കൂറുകള്‍ക്കകം ഇയാളില്‍ നിന്ന് അപൂര്‍വ ഫോസില്‍ പിടിച്ചെടുക്കാനും സാധിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ മാസം 21നാണ് ഫോസില്‍ നഷ്‌ടമായ വിവരം ജീവനക്കാര്‍ അറിയിച്ചത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സ്റ്റാളില്‍ നിന്നാണ് ഇത് മോഷണം പോയത്. ഹാള്‍ നമ്പര്‍ നാലിലുള്ള ധാതുമന്ത്രാലയത്തിന്‍റെ പവലിയനിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. ഉടന്‍ തന്നെ കേസെടുത്തതായും രാജ്യാന്തര വാണിജ്യമേളയുമായി ബന്ധപ്പെട്ട ഡിസിപി സുമിത് കുമാര്‍ ഝാ അറിയിച്ചു.

മേളയുടെ എസ്‌എച്ച്ഒ ആയ ഇന്‍സ്‌പെക്‌ടര്‍ രാജേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എസ്‌ഐ വിപിന്‍ ത്യാഗിയും മറ്റ് ചില ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ വേദിയിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും നോയ്‌ഡ സെക്‌ടര്‍ 22വിലെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

പിടികൂടിയ വേളയില്‍ തന്നെ നോയ്‌ഡ സ്വദേശിയായ മിശ്ര കുറ്റം സമ്മതിച്ചു. ഒരു കിലോഗ്രാം ഭാരമുള്ള ഫോസില്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഇതിന് പതിനാല് സെന്‍റിമീറ്റര്‍ നീളവും പത്ത് സെന്‍റിമീറ്റര്‍ വീതിയുമുണ്ട്. പന്ത്രണ്ട് സെന്‍റീമീറ്ററാണ് ഉയരം. നവംബര്‍ 21ലെ മേളയുടെ പ്രവേശന ടിക്കറ്റും ഇയാളില്‍ നിന്ന് കണ്ടെത്തി.

മിശ്രയെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രമുഖമായ ഒരു സ്വാഭാവിക ചരിത്ര പൗരാണിക വസ്‌തു സുരക്ഷിതമായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു.

Also Read:ആയുർവേദ ഗവേഷണത്തിന് കേന്ദ്രത്തിന്‍റെ ഉത്തേജനം; പ്രഗതി-2024 പരിപാടിയുമായി ആയുഷ് വകുപ്പ്

ABOUT THE AUTHOR

...view details