കേരളം

kerala

ETV Bharat / bharat

ജയിലില്‍ പ്രാര്‍ഥനയും ധ്യാനവും: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് ശിക്ഷയിളവ്; കുറ്റവാളികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഹൈക്കോടതി - ODISHA HC CANCELLED DEATH SENTENCE - ODISHA HC CANCELLED DEATH SENTENCE

നടപടി ഒഡിഷ ഹൈക്കോടതിയുടേത്. പ്രതികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയതായി കോടതി വിലയിരുത്തല്‍.

ODISHA HIGH COURT  വധശിക്ഷ റദ്ദാക്കി ഹൈക്കോടതി  POCSO CASE IN ODISHA  H C CANCELLED DEATH SENTENCE
Odisha High Court (ETV Bharat)

By ETV Bharat Kerala Team

Published : Jul 1, 2024, 7:38 PM IST

കട്ടക്ക് :ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്‌ത് ഒഡിഷ ഹൈക്കോടതി. എസ്കെ ആസിഫ് അലി (37), എസ്കെ അകിൽ അലി (38) എന്നിവരുടെ വധശിക്ഷയാണ് കോടതി ജീവപര്യന്തമായി ഇളവ് ചെയ്‌തത്. ജയിലിൽ കഴിയുന്ന പ്രതികൾ ദിവസത്തിൽ പലതവണ പ്രാർഥനയിൽ മുഴുകുന്നതായും ദൈവത്തിന് മുന്നിൽ കീഴടങ്ങിയതിനാൽ ശിക്ഷ ഇളവ് ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

ജഗത്സിങ്പൂരിലെ പോക്‌സോ കോടതിയാണ് പ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്. 2014 ഓഗസ്റ്റ് 21 ന് ജഗത്സിങ്‌പൂർ ജില്ലയിലെ ടിർട്ടോൾ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കടയിൽ നിന്ന് ചോക്ലേറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ശേഷം ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടിയെ ഉപേക്ഷിച്ചു.

വിധി പകര്‍പ്പ് (ETV Bharat)

വിചാരണ കോടതിയുടെ വധശിക്ഷ സ്ഥിരീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാറിന്‍റെ ഹർജിയും പ്രതികൾ സമർപ്പിച്ച ക്രിമിനൽ അപ്പീലുകളും പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടായത്. എസ്‌കെ ആസിഫ് അലിയുടെ ശിക്ഷ ശരിവച്ച കോടതി ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളിൽ നിന്ന് എസ്കെ അകിൽ അലിയുടെ ശിക്ഷ റദ്ദാക്കി. അകിൽ അലിയ്‌ക്കെതിരെ സാഹചര്യത്തെളിവുകൾ ശിക്ഷാവിധി നിലനിർത്താൻ പ്രയാസമാണെന്നും കോടതി വിലയിരുത്തി. എന്നാൽ എസ്‌കെ ആസിഫ് അലിയുടെ ശിക്ഷ ശരിവയ്‌ക്കുകയും വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്‌തു.

Also Read: അമ്മായിയമ്മയെ അരിവാള്‍ കൊണ്ട് 95 തവണ വെട്ടിക്കൊലപ്പെടുത്തിയ കേസ്; യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി

ABOUT THE AUTHOR

...view details