മുംബൈ: രത്തൻ ടാറ്റയുടെ മരണത്തെത്തുടർന്ന് ടാറ്റ ട്രസ്‌റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചു. രത്തൻ ടാറ്റയുടെ അർധസഹോദരൻ ആണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ഗ്രൂപ്പിൻ്റെ പിന്തുടർച്ച പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി നടന്ന ട്രസ്‌റ്റ് ബോർഡ് യോഗത്തിലാണ് തീരുമാനം. ട്രെൻ്റ്, ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡ്, വോൾട്ടാസ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ടാറ്റ പോർട്ട്‌ഫോളിയോയ്ക്കുള്ളിലെ നിരവധി കമ്പനികളുടെ അധ്യക്ഷനാണ് നിലവിൽ നോയൽ ടാറ്റ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടാറ്റ സ്‌റ്റീലിൻ്റെയും ടൈറ്റൻ്റെയും വൈസ് ചെയർമാനെന്ന നിലയിലും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചയാളാണ് നോയൽ ടാറ്റ. 2000 ത്തിന്‍റെ തുടക്കത്തിലാണ് നോയൽ, ടാറ്റ ഗ്രൂപ്പിൽ ചേരുന്നത്. ഈ വർഷം ആദ്യം, നോയൽ ടാറ്റയുടെ മൂന്ന് മക്കളായ ലിയ, മായ, നെവിൽ എന്നിവരെ സർ രത്തൻ ടാറ്റ ട്രസ്‌റ്റുമായും സർ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റുമായും ബന്ധപ്പെട്ട ഒന്നിലധികം ട്രസ്‌റ്റുകളിൽ ട്രസ്‌റ്റിമാരായി നിയമിച്ചിരുന്നു. ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലുള്ള രണ്ട് പ്രധാന ട്രസ്‌റ്റുകളാണിവ.
ടാറ്റ ട്രസ്‌റ്റിന് കീഴിലാണ് ടാറ്റയുടെ 14 ട്രസ്‌റ്റുകളുടെയും പ്രവർത്തനം. ടാറ്റ ട്രസ്‌റ്റിൻ്റെ വൈസ് ചെയർമാനായി വേണു ശ്രീനിവാസ്, വിജയ് സിങ് എന്നിവരെയും ട്രസ്‌റ്റിയായി മെഹ്‌ലി മിസ്‌ത്രിയെയും തെരഞ്ഞെടുത്തു.
Also Read:ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയിൽ ഒരു കാർ: രത്തൻ ടാറ്റയുടെ നാനോ കാറിന് പിന്നിലെ കഥയെന്ത്? നാനോയ്‌ക്ക് പിന്നീട് എന്ത് സംഭവിച്ചു?