കുവൈറ്റ്: ലോകത്തിന്‍റെ വളര്‍ച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈറ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുവൈറ്റ് ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് കഴിവുളള ആളുകളെ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. കുവൈറ്റിലെ ഇന്ത്യന്‍ സമുദായത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകത്തിന് പുതിയ ദിശ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നളന്ദ പോലുള്ള പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഐഐടി പോലുള്ള ആധുനിക സ്ഥാപനങ്ങൾ വരെയുള്ള ഇന്ത്യയുടെ വിജ്ഞാന സമ്പ്രദായ ലോകത്തിലെ വിജ്ഞാന സംവിധാനത്തിന് ശക്തി പകരുന്നതാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്‌ത്രവും ആയുർവേദവും ആയുഷ് ഉത്‌പന്നങ്ങളും ലോകത്തിന്‍റെ ആരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'വികസിത് ഭാരതിന്‍റെ' ഭാഗമാകാന്‍ എല്ലാവരെയും പ്രധാനമന്ത്രി ക്ഷണിച്ചു. അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണ പ്രകാരം മോദി ദ്വി ദിന സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്.
Also Read: കുവൈറ്റില്‍ മോദിയെ കാണാനെത്തി അറബിക് രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തകർ