ന്യൂഡൽഹി :പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നതിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നും യാതൊരു മുൻകൈയും ഉണ്ടായിട്ടില്ല. എംഎഫ്എൻ പദവി പാകിസ്ഥാന് നൽകിയിട്ടുണ്ട്. എന്നാൽ തിരിച്ച് ഇന്ത്യക്ക് എംഎഫ്എൻ പദവി അഥവാ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ ഏറ്റവും അനുകൂലമായ രാഷ്‌ട്ര പദവി നൽകാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അക്കാര്യത്തിൽ പിന്നെ തുടർ ചർച്ചകളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
2019 ഓഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്ഥാൻ നിർത്തിവച്ചിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് പാകിസ്ഥാൻ വിട്ടു നിൽക്കുകയായിരുന്നു.
Also Read: വിവാഹ ഘോഷയാത്രയ്ക്ക് അകമ്പടി 75 പൊലീസുകാര്‍! സവര്‍ണരെ ഭയന്ന് നടത്തിയ വിവാഹത്തിന്‍റെ കഥ... - MARRIAGE IN POLICE PROTECTION