കേരളം

kerala

ETV Bharat / bharat

നീറ്റില്‍ പുനപ്പരീക്ഷയില്ല; വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി - SC VERDICT NEET 2024 ROW - SC VERDICT NEET 2024 ROW

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എന്‍ടിഎയ്ക്ക് താക്കീത്.

NEET ROW2024  NTA WARNS  SUPREME COURT ON NEET  JUSTICE CHANDRACHOOD
Supreme court (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 5:20 PM IST

Updated : Jul 23, 2024, 5:41 PM IST

ന്യൂഡല്‍ഹി: നീറ്റില്‍ പുനപ്പരിശോധനയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പരീക്ഷയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ട്. എന്നാല്‍ ചോദ്യ പേപ്പറുകള്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

അതേസമയം സിബിഐ അന്വേഷണം അന്തിമഘട്ടത്തില്‍ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദാക്കുന്നത് ന്യായമല്ല. ഇത് 24 ലക്ഷം കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

പുനപ്പരീക്ഷ വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ചോര്‍ച്ച നടന്നത് ജാര്‍ഖണ്ഡിലും പാറ്റ്ന‌യിലുമാണ്. എന്‍ടിഎയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്‌താവന നടത്തിയത്.

തെറ്റായ നാല് ഉത്തരങ്ങളുടെ മാര്‍ക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ നാല് ലക്ഷം പേരുടെ അഞ്ച് മാര്‍ക്കില്‍ കുറവുണ്ടാവും. അടുത്ത തവണ മുതല്‍ പരീക്ഷയ്‌ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. നാളെ കൗണ്‍സിലിങ് നടപടികള്‍ ആരംഭിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കോടതിയുടെ വിധിയോടെ ഈ നടപടികളുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാനാകും.

Also Read:നീറ്റ് പരീക്ഷക്കെതിരായ പ്രമേയം; അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ

Last Updated : Jul 23, 2024, 5:41 PM IST

ABOUT THE AUTHOR

...view details