ന്യൂഡൽഹി :മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആൻ്റണിയെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman Slams AK Antony). പാർലമെന്‍റില്‍ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു (Budget Session) വിമര്‍ശനം. യുപിഎ ഭരണകാലത്ത് (The United Progressive Alliance) പ്രതിരോധ ആവശ്യങ്ങൾക്ക് ചെലവാക്കാൻ പണമില്ലെന്ന് അന്ന് ആന്‍റണി പറഞ്ഞിരുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
യുപിഎ കാലത്ത്, അവികസിത അതിർത്തിയേക്കാൾ അപകടകരമാണ് വികസിത അതിർത്തിയെന്ന് പറയുകയും അതിനാൽ ആ മേഖലകളില്‍ എയർഫീൽഡുകളുടെയും റോഡുകളുടെയും വികസനം നടത്താതിരിക്കുകയും ചെയ്‌തെന്ന് നിര്‍മല സീതാരാമൻ ആരോപിച്ചു. ഖജനാവിൽ പണമില്ലാത്തതിനാല്‍ ശത്രുവിനെ എങ്ങനെയെങ്കിലും നേരിടാനായിരുന്നു എകെ ആന്‍റണി പറഞ്ഞിരുന്നത്. യുപിഎ ഭരണകാലത്ത് നൈറ്റ് വിഷൻ ഗ്ലാസുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ലഭ്യമല്ലായിരുന്നു. രാത്രി കാഴ്‌ചകൾക്കുളള ഉപകരണങ്ങൾ പോലും സൈനികർക്ക് ലഭിച്ചിരുന്നില്ല.
സൈനികര്‍ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന ഒരു കാലത്താണ് എന്‍ഡിഎ അധികാരത്തിലേറുന്നത്. പിന്നീട് സ്ഥിതിമാറിയെന്ന് അവര്‍ അവകാശപ്പെട്ടു. 2014-ൽ വെടിക്കോപ്പുകളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ഗുരുതരമായ ക്ഷാമം ഉണ്ടായിരുന്നെന്നും നിർമല ആരോപിച്ചു.