കേരളം

kerala

ETV Bharat / bharat

സാമ്പത്തിക ബാധ്യത; ഒരു കുടുംബത്തിലെ ഒൻപത് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു - NINE IN A FAMILY ATTEMPTED SUICIDE - NINE IN A FAMILY ATTEMPTED SUICIDE

ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ആത്മഹത്യ ശ്രമം പരാജയപ്പെട്ടതോടെ ഇവർ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.

SUICIDE ATTEMPT JEWELLERS FAMILY  FAMILY SUICIDE ATTEMPT GUJARAT  ജ്വല്ലറി കുടുംബം ആത്മഹത്യ ശ്രമം  suicide attempt financial crisis
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 7:49 PM IST

രാജ്‌കോട്: ഒരു കുടുംബത്തിലെ ഒൻപത് പേർ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്ത് രാജ്കോട്ടിലെ ജ്വല്ലറി വ്യാപാരിയുടെ കുടുംബമാണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജ്വല്ലറി വ്യാപാരികളായ ഇവരിൽ നിന്ന് മൂന്ന് കിലോ സ്വർണം മുംബൈ ആസ്ഥാനമായുള്ള രണ്ട് ബിസിനസുകാർ കഴിഞ്ഞ വർഷം വാങ്ങിയിരുന്നു. 2023 ദീപാവലിയോടെ പണം നൽകാമെന്ന് പറഞ്ഞ ഇവർ പിന്നീട് നൽകിയില്ല. ഇതോടെ കുടുംബം എടുത്തിരുന്ന വായ്‌പയുടെ അടവ് മുടങ്ങി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടർന്നാണ് കുടുംബം ഒന്നടങ്കം കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമം പരാജയപ്പെട്ടതോടെ ഇവർ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് പറഞ്ഞു.

കീടനാശിനി കഴിച്ചവരിൽ 8 വയസുള്ള കുട്ടിയും 67 വയസുള്ള സ്ത്രീയും ഉൾപ്പെടുന്നുണ്ട്. വ്യവസായികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Also Read:വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി, കിടപ്പുരോഗിയായ ഭാര്യയ്‌ക്ക് പൊള്ളലേറ്റു

ABOUT THE AUTHOR

...view details