കേരളം

kerala

ETV Bharat / bharat

'ഗ്യാസ് ഓഫാക്കാൻ മറന്നു', എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കര്‍ണാടകയിലെ ഒമ്പത് അയ്യപ്പഭക്തർ ഗുരുതരാവസ്ഥയില്‍ - LPG CYLINDER BLAST

ദുരന്തം നടക്കുമ്പോൾ ഭക്തർ ക്ഷേത്രത്തിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

LPG CYLINDER BLAST  AYYAPPA DEVOTEES IN CRITICAL  AYYAPPA DEVOTEES IN KARNATAKA  ശബരിമല
Devotees of Lord Ayyappa sustained serious burn injuries due to an LPG cylinder blast (Etv Bharat)

By ETV Bharat Kerala Team

Published : Dec 23, 2024, 12:55 PM IST

ഹുബ്ബള്ളി:ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒമ്പത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്‌ച (ഡിസംബര്‍ 22) രാത്രി കര്‍ണാടകയിലെ സായിനഗറിലാണ് ദാരുണ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ദുരന്തം നടക്കുമ്പോൾ ഭക്തർ ക്ഷേത്രത്തിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

പരിക്കേറ്റ ഒമ്പതുപേരെയും ഉടൻ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം പാകം ചെയ്‌ത ശേഷം ഭക്തർ സിലിണ്ടർ ശരിയായ രീതിയില്‍ ഓഫ് ചെയ്യാത്തതാണ് പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. കേരളത്തിലെ ശബരിമല അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാൻ ഒരുങ്ങവെയാണ് അപകടം ഉണ്ടായത്.

Read Also:ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ്; സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു

ABOUT THE AUTHOR

...view details