കേരളം

kerala

രാമേശ്വരം കഫേ സ്‌ഫോടനം; ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌ത് എൻഐഎ - RAMESWARAM CAFE BOMB BLAST CASE

By ETV Bharat Kerala Team

Published : May 24, 2024, 10:08 PM IST

മാർച്ച് ഒന്നിന് നടന്ന രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ അഞ്ചാമത്തെ പ്രതിയെയാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്.

NATIONAL INVESTIGATION AGENCY  രാമേശ്വരം കഫേ സ്‌ഫോടനം ഒരാൾ പിടിയിൽ  RAMESWARAM CAFE BLAST CASE UPDATE  രാമേശ്വരം കഫേ സ്‌ഫോടനം
Representative Image (ETV Bharat)

ന്യൂഡൽഹി: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ അഞ്ചാം പ്രതിയെ നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. കർണാടകയിലെ ഹുബ്ബളളിയിൽ താമസിക്കുന്ന ഷോയിബ് അഹമ്മദ് മിർസ (35)യെ ആണ് അറസ്‌റ്റ് ചെയ്‌തത്. പ്രതി മുമ്പ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരാക്രമണ ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്ന് എൻഐഎ പറഞ്ഞു.

"രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഗൂഢാലോചന കേസിലെ മുൻ പ്രതിയെ കൂടി എൻഐഎയ്ക്ക് അറസ്‌റ്റ് ചെയ്യുവാൻ കഴിഞ്ഞു". എൻഐഎ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് മിർസ പുതിയ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.

2018 ൽ മിർസ, പ്രതി അബ്‌ദുൾ മതീൻ താഹയുമായി സൗഹൃദത്തിലാവുകയും വിദേശത്തുളള ഒരു ഓൺലൈൻ സൂത്രധാരനെ പരിചയപ്പെടുകയും ചെയ്‌തു. ഏപ്രിൽ 12 ന് കൊൽക്കത്തയിൽ (പശ്ചിമ ബംഗാൾ) നിന്ന് പ്രതിയായ മുസാവിർ ഹുസൈൻ ഷാസിബിനൊപ്പം അറസ്‌റ്റിലായ അബ്‌ദുൾ മതീൻ താഹയും ഓൺലൈൻ സൂത്രധാരനും തമ്മിലുള്ള ആശയവിനിമയത്തിനായി മിർസ ഒരു ഇ-മെയിൽ ഐഡി ഉണ്ടാക്കി നൽകിയെന്ന് എൻഐഎ കൂട്ടിച്ചേർത്തു.

ഈ വർഷം മാർച്ച് ഒന്നിന് നടന്ന രാമേശ്വരം കഫേ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യയിലെ 29 സ്ഥലങ്ങളിൽ എൻഐഎ വ്യാപകമായ തെരച്ചിൽ നടത്തി. നിരവധി പേർക്ക് പരിക്കേൽക്കുകയും വസ്‌തുവകകൾക്ക് വൻ നാശനഷ്‌ടം വരുത്തുകയും ചെയ്‌ത സ്‌ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചനയും സൂത്രധാരന്‍റെ പങ്കിനെക്കുറിച്ചുമുള്ള കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ പറഞ്ഞു.

Also Read :നടി ലൈലാ ഖാന്‍റെ കൊലപാതകം: രണ്ടാനച്‌ഛൻ കുറ്റക്കാരൻ; വധശിക്ഷയ്ക്ക് വിധിച്ച് ബോംബെ സെഷൻസ് കോടതി

ABOUT THE AUTHOR

...view details