ന്യൂഡൽഹി: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയ പിഎഫ്ഐ അംഗത്തെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി(എന്‍ഐഎ) അറസ്റ്റ് ചെയ്‌തു. എട്ട് വര്‍ഷം മുമ്പുള്ള കേസില്‍, ഒളിവില്‍ പോയ പ്രതി ഗൗസ് നയാസി ഇന്ത്യയില്‍ കാലുകുത്തിയ ഉടനാണ് അറസ്റ്റ് ചെയ്‌തത്.
2016 ഒക്‌ടോബർ 16-ന് ആണ് കർണാടകയിലെ ശിവജി നഗറിലെ പ്രമുഖ ആര്‍എസ്എസ് നേതാവ് ആർ രുദ്രേഷിനെ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ ഹെബ്ബാൾ അസംബ്ലി നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്ന ഗൗസ് നയാസിയും അസീം ഷെറീഫെന്ന ആളും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.