ഡെറാഡൂൺ: നേപ്പാളിൽ നിന്ന് ബന്ധുക്കളെ കണ്ട് മടങ്ങുന്നതിനിടെ ഒമ്പതംഗ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ നവവധു മരിച്ചു. നവവരനടക്കം 8 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ ബൈതാഡി ജില്ലയിലാണ് അപകടമുണ്ടായത്. ബൈതാഡിയിൽ നിന്ന് ഉത്തരാഖണ്ഡിലെ പിത്തോരഗഢ് ജില്ലയിലെ ജുലാഘട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നവവധു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ മാസമാണ് മരിച്ച യുവതി വിവാഹിതയായത്. സംഘം നേപ്പാളിലെ ബന്ധുക്കളെ കാണാൻ പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.